advertise here  Call : 9072780374

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ 116-ാം വയസില്‍ അന്തരിച്ചു


 *അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ 116-ാം വയസില്‍ അന്തരിച്ചു*


അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ ഹെസ്റ്റർ ഫോർഡ് (116)അന്തരിച്ചു. നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ഭവനത്തിൽ വെച്ചായിരുന്നു മരണം സംഭവിച്ചതെന്ന് കുടുംബാംഗം ടാനിഷ പറ്റേഴ്സൺ അറിയിച്ചു.


അന്തരിക്കുമ്പോൾ 116 വയസായിരുന്നു ഇവരുടെ പ്രായം. 1904 ഓഗസ്റ്റ് 15-നായിരുന്നു സൗത്ത് കരോലിനായിലെ ലങ്കാസ്റ്ററിൽ ഇവരുടെ ജനനം. പീറ്ററിന്റെയും ഫ്രാൻസിസ് മെക്കാർസലിന്റെയും മകളാണ്. ജോൺ ഫോർഡിനെ 14-ാം വയസിൽ വിവാഹം കഴിച്ചു. ദമ്പതിമാർക്ക് എട്ടു പെൺമക്കളും നാല് ആൺമക്കളും ഉണ്ട്. 1963 ൽ ഫോർഡ് അന്തരിച്ചു.


ഇവർക്ക് 68 പേരക്കുട്ടികളും 125 ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രൻസും 120 ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രൻസും ഉണ്ട്. കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്നു ഇവർ എന്ന് മക്കൾ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ 116-ാം ജന്മദിനം ആഘോഷിച്ചപ്പോൾ ദീർഘായുസ്സിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ ദൈവത്തിനുവേണ്ടി ജീവിച്ചു എന്നാണ് മറുപടി പറഞ്ഞത്.


ഹെസ്റ്ററിന്റെ മരണത്തോടെ അമേരിക്കയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ നെബ്രസ്കായിൽ നിന്നുള്ള തെൽമ ബട്ട്ക്ലിഫാണ്. 1906-ലാണ് ഇവരുടെ ജനനം. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ ജപ്പാനിൽ നിന്നുള്ള കെയ്ൻ തനാക്കയാണ്. പ്രായം 118

About VOP

0 comments:

Post a Comment

Powered by Blogger.