advertise here  Call : 9072780374

ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വയോധികൻ തീ കൊളുത്തി ജീവനൊടുക്കി


 ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വയോധികൻ തീ കൊളുത്തി ജീവനൊടുക്കി

ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയെ രാജൻ വാക്കത്തി കൊണ്ടു വെട്ടി പരിക്കേല്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തി യ മക്കൾ ജയ്ദീപ് രാകേഷ് എന്നിവർക്കും വെട്ടേറ്റു.


തൃശ്ശൂര്‍: തൃശ്ശൂർ ഒല്ലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ രാജനും ഭാര്യ ഓമനയും ആണ് മരിച്ചത്. കുടുംബ പ്രശ്നമാണ് അക്രമത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയെ രാജൻ വാക്കത്തി കൊണ്ടു വെട്ടി പരിക്കേല്പിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തി യ മക്കൾ ജയ്ദീപ് രാകേഷ് എന്നിവർക്കും വെട്ടേറ്റു. ഓമനയെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഓമനയെയും പരിക്കേറ്റ മക്കളെയും ആശു പ ത്രിയിൽ കെണ്ടുപോയ സമയത്താണ് രാജൻ ആത്മഹത്യ ചെയ്തത്. വീടിനു സമീപത്തെ വിറകു പുരയിൽ വച്ചാണ് രാജൻ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്.

ഇയാൾ കെഎസ്ആര്‍ടിസിയിൽ നിന്നും വിരമിച്ച ഡ്രൈവർ ആണ്. കുടുംബ പ്രശ്നങ്ങൾ ആണ് അക്രമത്തിലേക്കു നയിച്ചതെന്ന് ഒല്ലൂർ പോലീസ് വ്യക്തമാക്കി. രാജനും ഭാര്യക്കും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും ഇവർ നേരത്തെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നെന്നും  ഒല്ലൂർ പൊപോലീസ് അറിയിച്ചു.

About VOP

0 comments:

Post a Comment

Powered by Blogger.