പുനലൂർ പേപ്പർ മില്ലിന്റെ ഭൂമി ബംഗാൾ സർക്കാർ കൈവശപ്പെടുത്തിയത് നിയമവിരുദ്ധമായാണെന്ന് സുപ്രിംകോടതി.
ന്യുഡല്‍ഹി:പുനലൂർ പേപ്പർ മില്ലിന്റെ ഭൂമി ബംഗാൾ സർക്കാർ കൈവശപ്പെടുത്തിയത് നിയമവിരുദ്ധമായാണെന്ന് സുപ്രിംകോടതി. പുനലൂർ പേപ്പർ മില്ലിന് നഷ്ടപരിഹാരം നൽകാനും നിർദേശമുണ്ട്. ജസ്റ്റിസ് ആർ. എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. റിട്ടയേർഡ് ജഡ്ജി സൗമിത്ര സെന്നിനെ ആർബിട്രേറ്ററായി നിയമിച്ചു.
1947 ലെ നിയമം അനുസരിച്ച് പുനലൂർ പേപ്പർ മില്ലിന്റെ 75,000 സ്‌ക്വയർ ഫീറ്റ് ഭൂമിയാണ് ബംഗാൾ സർക്കാർ ഏറ്റെടുത്തത്. 1973 ൽ 25 വർഷത്തേയ്ക്കാണ് ഭൂമി ഏറ്റെുത്തത്. 1998 ൽ ഭൂമി തിരികെ നൽകേണ്ടതായിരുന്നു. എന്നാൽ ഭൂമി വിട്ടു നൽകാൻ ബംഗാൾ സർക്കാർ തയ്യാറായില്ല. പകരം എമർജൻസി ലാൻഡ് അക്വിസിഷൻ വഴി ഭൂമി കണ്ടുകെട്ടുകയായിരുന്നു. ഇതിനെതിരെ പുനലൂർ പേപ്പർ മിൽ അധികൃതർ സിവിൽ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. വിധി പുനലൂർ പേപ്പർ മില്ലിന് അനുകൂലമായിരുന്നുവെങ്കിലും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ പുനലൂർ പേപ്പർ മിൽ അധികൃതർ സുപ്രിംകോടതിയെ സമീപിച്ചു. അപ്പീൽ പരിഗണിച്ച സുപ്രിംകോടതി ബംഗാൾ സർക്കാരിന്റെ നടപടി നിയമ വിരുദ്ധമാണെന്ന് കണ്ടെത്തുകയായിരുന്നു.
0 comments:
Post a Comment