പുനലൂർ - ഗുരുവായൂർ എക്സ്പ്രസ്സ് മധുരയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു...!!!
ട്രെയിൻ No. : 06327/06328 പുനലൂർ - ഗുരുവായൂർ - പുനലൂർ എക്സ്പ്രസ് മധുരയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. 2020 ലെ റെയിൽവെ ടൈംടേബിൾ കമ്മറ്റി അംഗീകരിച്ച ഗുരുവായൂർ - പുനലൂർ എക്സ്പ്രസിന്റെ മധുരയിലേക്കുള്ള എക്സ്റ്റൻഷൻ ഉടൻ നടപ്പിലാക്കണം...., കൊല്ലം - പുനലൂർ ഭാഗത്ത് ഉള്ളവർക്ക് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് പകൽ സമയ യാത്രയ്ക്ക് ഈ സർവ്വീസ് വന്നാൽ ഉപകാരപ്പെടും. മധുര മുതൽ ചെങ്കോട്ടവരെയുള്ള സ്ഥലങ്ങളിലുള്ളവർക്ക് പുനലൂർ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രയും സുഗമമാകും..ക്ഷേത്ര നഗരികളായ ഗുരുവായൂരിനേയും, മധുരയേയും ബന്ധിപ്പിക്കുന്ന പ്രധാന സർവ്വീസ് ആകുമിത്.അതുകൊണ്ട് തന്നെ, സർവ്വീസ് നീട്ടുന്നതുമായി ബന്ധപ്പെട്ട് കൊല്ലം, മാവേലിക്കര എംപിമാർ നൽകിയ വാക്ദാനം നടപ്പിലാകുന്നതും കാത്ത് ഇരിക്കുകയാണ് മലയോര ദേശം..ബഹു MP മാർ കാര്യക്ഷമമായി ഇ വിഷയത്തിൽ ഇടപെടുക.
© Voice Of Punalur Media
0 comments:
Post a Comment