advertise here  Call : 9072780374

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി



 പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി


കൊട്ടാരക്കര : തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകണമെന്ന് മുൻ കേന്ദ്ര മന്ത്രി കൊടിക്കുന്നിൽ സുരേഷ് എം. പി. പ്രാദേശിക പത്ര പ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ കൊല്ലം ജില്ലാ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ ധാര മാധ്യമങ്ങളെ പോലെ തന്നെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന മാധ്യമങ്ങളായി ഓൺലൈൻ മീഡിയകൾ മാറിയിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിലേക്ക് എത്തിക്കുവാൻ ജെ.എം.എ പോലുള്ള സംഘടനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണന്നും കൊടിക്കുന്നിൽ പറഞ്ഞു.


കൊട്ടാരക്കര നാസ്‌കോ കോൺഫറൻസ് ഹാളിൽ നടന്ന കൺവെൻഷനിൽ ജെഎംഎ ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജു പടിഞ്ഞാറ്റിൻകര അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര  നഗരസഭാ ചെയർപേഴ്‌സൺ എ.ഷാജു,ഡെപ്യൂട്ടി കളക്ടർ ബി. അനിൽ കുമാർ എന്നിവർ മുഖ്യ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകരായ കെ.ശശികുമാർ (കേരളകൗമുദി), ആർ. പി സുകുമാരൻ നായർ(മാതൃഭൂമി), മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച എ എസ് ഐ  ആഷിർ കോഹൂർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.  സംസ്‌ഥാന പ്രസിഡന്റ് വൈശാഖ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൽ ,ജില്ലാ ജോയിന്റ് സെക്രട്ടറി ഷജീർ,വൈസ് പ്രസിഡന്റ് ബിബിൻ ജോസ് ,ജില്ലാ കോർഡിനേറ്റർ അനിൽ  എന്നിവർ സംസാരിച്ചു. ശേഷം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ 

കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് കമ്മറ്റികൾ രൂപീകരിച്ചു.കൊട്ടാരക്കര താലൂക്ക് പ്രസിഡന്റായി ഷിജു പാടിഞ്ഞാറ്റിൻകരയേയും,കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റായി ജിതേഷ്,സെക്രട്ട

About VOP

0 comments:

Post a Comment

Powered by Blogger.