പുനലൂർ താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്താതിരിക്കുവാനുള്ള രാഷ്ട്രീയ നാടകങ്ങൾ അരങ്ങിൽ നടക്കുന്നു ; BJP
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിലുടനീളം നടക്കുന്ന ബന്ധുനിയമന ത്തിന്റെ പിന്തുടർച്ചയായി പുനലൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ പ്രവർത്തനമാരംഭിക്കാൻ ഇരിക്കെ പുതുതായി നൂറിലധികം സ്റ്റാഫുകളെ നിയമിക്കുന്നതിൽ സ്വജനപക്ഷപാതം ആണ് ഇന്റർവ്യൂ കമ്മിറ്റി സ്വീകരിക്കുന്നത് നിലവിൽ സ്വീപ്പർ ഉൾപ്പെടെയുള്ള പോസ്റ്റുകളിലേക്ക് പത്രപരസ്യം പോലും നൽകാതെ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്ത ആയിരത്തിലധികം വരുന്ന ഉദ്യോഗാർത്ഥികൾ കാത്തിരിക്കുമ്പോൾ പാർട്ടിയുടെ അണികളുടെയും ബന്ധുക്കളെയും ഈ പോസ്റ്റുകളിലേക്ക് തിരുകി കയറ്റാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിച്ച എച്ച് എം സി (ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയെ) പോലും അറിയിക്കാതെയാണ് ഇത്തരത്തിലുള്ള നിയമനങ്ങൾ നടന്നുവരുന്നത്. പ്രായം കഴിഞ്ഞിട്ടും ഒരു ജോലിക്കായി കാത്തിരിക്കുന്ന അഭ്യസ്തവിദ്യർ ആയിട്ടുള്ള ചെറുപ്പക്കാർക്ക് എതിരെയുള്ള വെല്ലുവിളിയാണ് ഇതെന്ന് യുവമോർച്ച അഭിപ്രായപ്പെടുന്നു. പുനലൂർ നിവാസികൾക്ക് വേണ്ട രീതിയിൽ ജോലിയിൽ പ്രാതിനിധ്യം നൽകുകയും എംപ്ലോയ്മെന്റ് വഴി മാത്രം നിയമനം സുതാര്യമായി നടത്തുകയും ചെയ്യണമെന്ന് യുവമോർച്ച ആവശ്യപ്പെടുന്നു. ആര്യങ്കാവ് തെന്മല കുളത്തൂപ്പുഴ പുനലൂർ അഞ്ചൽ തുടങ്ങിയ നിരവധി മലയോര പ്രദേശങ്ങളും തമിഴ്നാടിനെ ഒരു ഭാഗം പ്രദേശവും ഉൾപ്പെടെ രണ്ടായിരത്തിലധികം ഓ പി ഉള്ള കൊല്ലം ജില്ലയിലെ ഏക ആശുപത്രിയാണ് പുനലൂർ താലൂക്ക് ആശുപത്രി ജില്ലയിലെ ക്യാൻസർ സെന്റർ നിലനിൽക്കുന്ന ഹോസ്പിറ്റൽ എന്ന നിലയിലും ഡയാലിസിസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നൂറിലധികം രോഗികൾ ആശ്രയിക്കുന്നതും ആയ ആതുര സേവന മേഖല ആയിട്ടുള്ള പുനലൂർ താലൂക്ക് ആശുപത്രി മനപ്പൂർവം തകർക്കാനായി ചിലർ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പുനലൂർ താലൂക്ക് ആശുപത്രിയെ ഒരു ജനറൽ ആശുപത്രിയായി ഉയർത്താതിരിക്കുവാനുള്ള രാഷ്ട്രീയ നാടകങ്ങൾ അരങ്ങിൽ നടക്കുന്നത് കൊട്ടാരക്കര എൽഡിഎഫ് എംഎൽഎയുടെ മുഖം രക്ഷിക്കുവാൻ വേണ്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രി ആക്കി മാറ്റുവാൻ ആയിട്ട് സിപിഎം നേതൃത്വം നേരിട്ട് ശ്രമിക്കുന്നതായും, അതുപോലെതന്നെ പത്തനാപുരത്ത് പുതുതായി പണി പൂർത്തീകരിക്കാൻ ഇരിക്കുന്ന താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തും എന്ന് പല വേദികളിലും അവിടുത്തെ എംഎൽഎ കൂടി ആയിട്ടുള്ള കെ ഗണേഷ് കുമാർ പറഞ്ഞിട്ടുണ്ട്. ഇവയൊക്കെ കൂട്ടിവായിക്കുമ്പോൾ ഇവിടുത്തെ എംഎൽഎ യുo മന്ത്രികൂടിയായ adv k രാജുന്റെ പിടിപ്പുകേടാണ് ഇവിടെ മനസ്സിലാക്കാൻ സാധിക്കുന്നത് എൽഡിഎഫ് മുന്നണി സംവിധാനത്തിൽ സിപിഐക്ക് യാതൊരു പ്രാധാന്യവും സി പി എം നൽകുന്നില്ല എന്ന് മാത്രമല്ല ഒരു മന്ത്രി ഉണ്ടാകുന്ന മണ്ഡലം എന്ന നിലയിലുള്ള ഒരു വികസനപ്രവർത്തനങ്ങളും ഒരു ആനുകൂല്യങ്ങളും ഈ മണ്ഡലത്തിൽ ലഭിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും ദുഃഖകരമായ ഒരു കാര്യം. ഇത്രയേറെ വികസനപ്രവർത്തനങ്ങൾ കൊണ്ടുവന്നിട്ടും ഒട്ടനവധി അവാർഡുകൾ ഏറ്റുവാങ്ങുന്ന ഒരു ആശുപത്രിക്കൂടിയായിട്ടും പുനലൂർ ആശുപത്രിയിൽ വരുന്ന ഒട്ടനവധി രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കാത്ത സാഹചര്യം ഇല്ലാത്തതിനാൽ അവർക്ക് മെഡിക്കൽ കോളേജിലേക്കും അതുപോലെതന്നെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും പോകേണ്ട സ്ഥിതി ഇപ്പോഴും ഉണ്ട് ഇതിനൊരു പരിഹാരമാർഗ്ഗം ആയി ആകെ ഉള്ള പോംവഴി ആശുപത്രിയെ ഒരു ജനറൽ ആശുപത്രിയായി ഉയർത്തുക എന്നതാണ്. പുനലൂർ ആശുപത്രി ജനറൽ ആശുപത്രിയായി മാറ്റുന്നതിലൂടെ ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും ഒരു മിനി മെഡിക്കൽകോളേജായി പുനലൂർ താലൂക്ക് ആശുപത്രി ഉപയോഗിക്കുവാനായി സാധിക്കും തെക്കൻ കേരളത്തിൽ ജനറൽ ആശുപത്രികൾ ഇല്ലാത്ത ഏക ജില്ല കൂടിയാണ് കൊല്ലം എന്ന നിലയിൽ ഇപ്പോഴത്തെ അടിസ്ഥാന സൗകര്യങ്ങൾ വച്ച് പുനലൂർ താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്താൻ വേണ്ട സാഹചര്യം നിലവിലുണ്ട്. ജനറൽ ആശുപത്രിയായി ഉയർത്തുന്നതിലൂടെ നിലവിൽ അനുഭവിക്കുന്ന സ്റ്റാഫുകളെയും ഡോക്ടർമാരുടെയും മറ്റ് അനുബന്ധ സാഹചര്യങ്ങളുടെയും അപാകതകൾ കൃത്യമായിട്ട് മറികടന്നുകൊണ്ട് ഏറ്റവും മികച്ച ചികിത്സ നൽകുവാൻ ആയിട്ട് പുനലൂർ ആശുപത്രിക്ക് സാധിക്കു.
വാർത്താ സമ്മേളനത്തിൽ ബിജെപി പുനലൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് എസ്. സുരേഷ് ബാബു, കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് ആയൂർമുരളി,യുവ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ബാബുൽ ദേവ്, ബിജെപി ജില്ലാ സെക്രട്ടറി എസ്. പത്മകുമാരി എന്നിവർ പങ്കെടുത്തു.
0 comments:
Post a Comment