advertise here  Call : 9072780374

അത്യാധുനിക സൗകര്യങ്ങളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ഹൈടെക് 10 നില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

 

അത്യാധുനിക സൗകര്യങ്ങളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ  പുതിയ ഹൈടെക് 10 നില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍  നാടിന് സമര്‍പ്പിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞതോടെ മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ കരുതല്‍ നല്‍കാനാകും.  


KIIFB ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രി മന്ദിരനിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആശുപത്രി എന്ന പേരോടുകൂടി ആണ് ആശുപത്രി നിലകൊള്ളുന്നത്. 333 കിടക്കകളുള്ള കെട്ടിടത്തില്‍ ഫിസിയോളജി, ഓങ്കോളജി, മൈക്രോബയോളജി തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളും ഏഴ് ഓപ്പറേഷന്‍ തീയറ്ററുകളുമുണ്ട്. കൂടാതെ പോസ്റ്റുമോര്‍ട്ടം റൂമും,  എക്‌സ് റേ, എം ആര്‍ ഐ, സി ടി സ്‌കാന്‍, ദന്തല്‍ എക്‌സ്-റേ, ബ്ലഡ് ബാങ്ക്,  ലാബ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 94 ഐ സി യു ബെഡുകളും ആറ് ലിഫ്റ്റുകളുമുണ്ട്. ശുചീകരണ സംവിധാനം,  മാലിന്യസംസ്‌കരണ പ്ലാന്റ്, അഗ്‌നിരക്ഷാ സംവിധാനം, മൂന്ന് ജനറേറ്ററുകള്‍, കേന്ദ്രികൃത A/C എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

About VOP

0 comments:

Post a Comment

Powered by Blogger.