*തിയറ്ററുകൾ ഉടൻ തുറക്കും; സെക്കൻഡ് ഷോക്ക് വിലക്ക്*_
സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിലാണു തീരുമാനമായത്.
വിനോദ നികുതിയിൽ ഇളവു നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു. ആവശ്യങ്ങളോടു മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു. അതേസമയം, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
തിയറ്ററുകൾ എന്നു തുറക്കണമെന്നതു സംബന്ധിച്ചു സംഘടനകൾ കൊച്ചിയിൽ യോഗം ചേർന്നു തീരുമാനിക്കും. ഇതിനായുള്ള നിർമാതാക്കളുടെ യോഗം കൊച്ചിയിൽ തുടങ്ങിയതായാണു റിപ്പോർട്ടുകൾ.
10 മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തിയറ്ററുകൾ തുറക്കാമെന്നു പുതുവത്സര ദിനത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തിയറ്ററുകൾക്കു പ്രവർത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്.
എന്നാൽ പകുതി സീറ്റുമായി പ്രദർശനം നടത്തുന്നതു തങ്ങൾക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാർജ്, വിനോദ നികുതി എന്നിവയിൽ ഇളവനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് തൊട്ടുപിന്നാലെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ തീയേറ്ററുകൾ തുറക്കാനാവില്ലെന്നു ഫിലിം ചേംബറും അറിയിച്ചു.
വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദർശനസമയത്തിൽ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനകളുടെ ആവശ്യം
0 comments:
Post a Comment