advertise here  Call : 9072780374

കാട്ടുതീ പ്രതിരോധ വന സംരക്ഷണ സെമിനാർ നടത്തി


 കാട്ടുതീ പ്രതിരോധ വന സംരക്ഷണ സെമിനാർ.        തെൻമല ഫോറസ്റ്റ് റെയിഞ്ചിൻ്റെയും ഒറ്റക്കൽ വന സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വനത്തിൽ വച്ച് വന സ്നേഹസംഗമ ക്യാമ്പും ഏകദിന സെമിനാറും നടത്തി. ആ വാസവ്യവസ്ഥാ സംരക്ഷണത്തിൻ്റെയും വന്യമൃഗ സ്നേഹത്തിൻ്റെയും ഭാഗമായി കാട്ടാനകൾക്ക് ഭക്ഷിക്കാൻ ശർക്കരയും പഴവും തേങ്ങയും ഉൾപ്പടെ ആനകൾ വനത്തിൽ വെള്ളം കുടിക്കാൻ എത്തുന്നിടത്ത് വച്ചു കൊടുത്തു കാട്ടുമൃഗങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതിനായി വനത്തിനുള്ളിലെ നീരുറവകൾ വൃത്തിയാക്കി. വന സ്നേഹ സംഗമം തെന്മല ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചാഫീസർ ജിൽസൺ ഉത്ഘാടനം ചെയ്തു.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു ഒറ്റക്കൽ VSട പ്രസിഡൻറും സാക്ഷരതാ മിഷൻ പ്രേരകുമായR ദിലീപ് കുമാർ ക്ലാസ്സ് നയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരായ രഞ്ജനകുമാർ, അമൃത,       പ്രതീപ് കുമാർ, അജയൻ K K രാജു എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നാടൻ കലാ പരിപാടികൾ Vടട അംഗങ്ങൾ അവതരിപ്പിച്ചു.തീയില്ലാതെൻ മല കാടുകൾ എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് സെമിനാറിൽ രൂപം നല്കി.

About VOP

0 comments:

Post a Comment

Powered by Blogger.