advertise here  Call : 9072780374

മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി നിലവിൽ വന്നു .

പത്തനംതിട്ട  : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ പത്തനംതിട്ട  ജില്ലാ  കമ്മറ്റി നിലവിൽ വന്നു . ഇടപ്പോൺ വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ വച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിവിധ മാധ്യമ മേഖലയായ ഓൺലൈൻ , പ്രിൻറ് മീഡിയകളിൽ ജോലി ചെയ്യുന്ന 20  തോളം  മാധ്യമ പ്രവർത്തകർ പങ്കെടുത്തു.


ശ്യാമളലയം ഗോപലകൃഷ്ണന്റെ    അധ്യക്ഷതയിൽ കൂടി യോഗം ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റ് വൈശാവ് സുരേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാധ്യമ പ്രവർത്തകരുടെ ഈ കൂട്ടായ്മ കൊണ്ട് മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ അധികാരികളുടെ മുമ്പിൽ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ എന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു .


ജേണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ ജില്ലാ കമ്മറ്റി വിപുലീകരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റായി ശ്യാമളലയം ഗോപലകൃഷ്ണനെയും , ജില്ലാ സെക്രട്ടറിയായി രാജീവിനേയും തിരഞ്ഞെടുത്തു.

About VOP

0 comments:

Post a Comment

Powered by Blogger.