advertise here  Call : 9072780374

പുനലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ കോവിഡിനെതിരെ വാക്സിൻ പ്രതിരോധം തീർക്കുന്ന പരിപാടിക്ക് തുടക്കമായി


 പുനലൂർ: താലൂക്ക് ഗവ. ആശുപത്രിയിൽ കോവിഡിനെതിരെ വാക്സിൻ പ്രതിരോധം തീർക്കുന്ന പരിപാടിക്ക് തുടക്കമായി. ഒരു ദിവസം 100 പേർക്കാണ്  കുത്തിയ്പ്പ് നടത്തുന്നത്.  ഞായർ, ബുധൻ ദിവസങ്ങൾ ഒഴികെ ആഴ്ചയിൽ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 9 മുതൽ 5 വരെ കുത്തിവയ്പ്പ് നടക്കും.  മന്ത്രി കെ. രാജു രാവിലെ ആശുപത്രിയിൽ എത്തി ക്രമീകരണങ്ങൾ വിലയിരുത്തി. പദ്ധതിയുടെ  ഉദ്ഘാടനം  നഗരസഭ അധ്യക്ഷ നിമ്മി എബ്രഹാം നിർവഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ടും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ: ആർ. ഷാഹിർഷയ്ക്ക് ആദ്യ വാക്സിൻ നൽകി. നഗരസഭ ഉപാധ്യക്ഷൻ വി.പി. ഉണ്ണികൃഷ്ണൻ, എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഡി. ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു. ഇന്നലെ ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവയ്പ്പ് നടത്തിയത്. വരും ദിവസങ്ങളിൽ മുൻഗണനാക്രമത്തിൽ പ്രതിരോധ വാക്സിൻ നൽകും.കോവിൻ എന്ന ആപ്പ് വഴി രജിസ്ട്രേഷൻ നടത്തുന്ന മുറയ്ക്ക്  കുത്തിവയ്പ്പ് നടക്കുന്ന സ്ഥലവും സമയവും മൊബൈൽ മുഖേന അറിയിക്കും. അതനുസരിച്ച്  ആശുപത്രികളിൽ എത്തുകയാണ് വേണ്ടത്.

About VOP

0 comments:

Post a Comment

Powered by Blogger.