advertise here  Call : 9072780374

മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ ആലപ്പുഴ ജില്ലാ കമ്മറ്റി നിലവിൽ വന്നു .


 ആലപ്പുഴ : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ ആലപ്പുഴ ജില്ലാ  കമ്മറ്റി നിലവിൽ വന്നു . സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആലപ്പുഴ ജില്ലയിൽ ഇടപ്പോൺ വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ നടന്ന യോഗത്തിൽ വിവിധ മാധ്യമ മേഖല (ഓൺലൈൻ , പ്രിൻറ്)കളിൽ ജോലി ചെയ്യുന്ന 25 ഓളം മാധ്യമ പ്രവർത്തകർ പങ്കെടുത്തു.


സുഭാഷ് .ജീ.വെട്ടിയറിന്റെ   അധ്യക്ഷതയിൽ കൂടി യോഗം ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റ് വൈശാവ് സുരേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാധ്യമ പ്രവർത്തകരുടെ ഈ കൂട്ടായ്മ കൊണ്ട് മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ അധികാരികളുടെ മുമ്പിൽ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ എന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു .

സ്റ്റേറ്റ് പ്രസിഡന്റ് വൈശാഖ് സുരേഷിന്റെ നേതൃത്വത്തിൽ സംസ്ഥാന  കമ്മിറ്റി അംഗങ്ങളായ സനോഫാർ, ഷിബു കൂട്ടുംവാതുക്കൽ,സജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ ആലപ്പുഴ ജില്ലാ കമ്മറ്റി വിപുലീകരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റായി സുഭാഷ്.ജീ.വെട്ടിയാറിനെയും , ജില്ലാ സെക്രട്ടറിയായി ശ്യാംകുമാർ അമ്പലപ്പുഴ  , ജില്ലാ ട്രഷറായി ഫിലിപ്പ് ജോൺ ചെങ്ങന്നുർ  ജില്ലാ വൈസ് പ്രസിഡന്റായി  ജയകുമാറിന്റെയും  , ജില്ലാ ജോയിൻ്റ് സെക്രട്ടറിയായി സുജിത് വെട്ടിയാറിനെയും തിരഞ്ഞെടുത്തു.

About VOP

0 comments:

Post a Comment

Powered by Blogger.