
സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷന്റെ(JMA) കൊല്ലം ജില്ലാ കമ്മറ്റി കൊട്ടാരക്കര ഐസിഐസിഐ ബാങ്കിന് സാമീപമുള്ള നാഥൻ പ്ലാസയിലാണ് നടന്നത്.യോഗത്തിൽ വിവിധ മാധ്യമ മേഖലകളായ ഓൺലൈൻ , പ്രിൻറ് മീഡിയകളിൽ ജോലി ചെയ്യുന്ന 25ഓളം മാധ്യമ പ്രവർത്തകർ പങ്കെടുത്തു
ഷിബു കൂട്ടുംവാതുക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മാധ്യമ പ്രവർത്തകനും ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ ജില്ലാ സെക്രട്ടറിമായ മഹി പന്മന സ്വാഗത പ്രസംഗം നടത്തി.തുടർന്ന് ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വൈശാഖ് സുരേഷ് ജില്ലാ കമ്മിറ്റി വിപുലീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാധ്യമ പ്രവർത്തകരുടെ ഈ കൂട്ടായ്മ കൊണ്ട് മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ അധികാരികളുടെ മുമ്പിൽ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ എന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു .
ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ്റെ ജില്ലാ കമ്മറ്റി വിപുലീകരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റായി ഷിബു കൂട്ടുംവതുക്കലിനെയും , ജില്ലാ സെക്രട്ടറിയായി മഹി പന്മനേയും , ജില്ലാ കോഡിനേറ്ററായി അനിൽ പുനലൂരിനെയും വൈസ് പ്രസിഡൻ്റായി ബിബിൻ ജോസ് , ജില്ലാ ജോയിൻ്റ് സെക്രട്ടറിയായി ഷജീർ എന്നിവരെയും തിരഞ്ഞെടുത്തു.
0 comments:
Post a Comment