പുനലൂർ : പുനലൂർ -കോന്നി റീച്ച് റോഡിന്റെ നിർമാണ പ്രവർത്തങ്ങൾ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് കമ്പിനി പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു . റോഡ് നിർമാണവുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുനലൂർ ടി.ബി ജംഗ്ഷന്റെ വികസനത്തിനായി രൂപരേഖ തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
221 കോടി രൂപ ചെലവഴിച്ചു 10 മീറ്റർ വീതിയിലാണ് 29.84 കിലോമീറ്റർ റോഡിന്റെ വികസനം. ഇതിൽ മൂന്ന് കിലോമീറ്റർ ഭാഗം പുനലൂർ മണ്ഡലത്തിലാണ്. നാലു ചെറിയ ജംഗ്ഷനുകളുടെ വികസനവും മുക്കട ഭാഗത്ത് പുതിയതായി ഒരു പാലം, ഏഴ് കൾവെർട്ടുകൾ എന്നിവ ഇതിൽപ്പെടും. കൂടാതെ 4 വെയിറ്റിംഗ് ഷെഡ് നിർമ്മാണവും
1.3 കിലോമീറ്റർ നടപ്പാതയുമുണ്ട്.
ആറ് വളവുകൾ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആർഡി എസ് ,സി വി സി സി പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു.
കമ്പനിയുടെ പ്രോജക്ട് മാനേജർ ബിജു വർഗീസ് ഈസ്റ്റ് ഡെപ്യൂട്ടി പ്രോജക്ട് മാനേജർ സൂരജ് റോയി എന്നിവർ മന്ത്രിക്കൊപ്പം പദ്ധതിയിൽ ഉൾപ്പെട്ട ഭാഗങ്ങളിൽ സന്ദർശനം നടത്തി.
0 comments:
Post a Comment