വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയയാളെ എക്സൈസ് സംഘം പിടികൂടി. അരുവിക്കര മുണ്ടല പുത്തന്‍വീട്ടില്‍ രാജേഷ് ഭവനില്‍ ചെല്ലപ്പന്റെ മകന്‍ രാജേന്ദ്രനെയാണ്(പാറ രാജേന്ദ്രന്‍-56) നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വ്യാപക പരിശോധനകള്‍ നടത്തിവരികയാണ്. ഇതിനിടെയാണ് വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ രാജേന്ദ്രനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.
നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസര്‍മാരായ കെ. സാജു, കെ.എന്‍.മനു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്.നജുമുദീന്‍, എസ്.ഗോപകുമാര്‍, എസ്.ആര്‍ അനീഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എം. ആര്‍. രമ്യ, ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
0 comments:
Post a Comment