പുനലൂരിൽ പ്രഭാത നടത്തകഴിഞ്ഞ് വീട്ടിലെത്തിയ തടി കോൺട്രാക്ടർ കുഴഞ്ഞ് വീണ് മരിച്ചു.
ഐക്കരക്കോണം പുത്തൻവീട്ടിൽ എ.നൗഷാദ് (47) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 7 മണി യോടെയായിരുന്നു സംഭവം.നടത്തം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പത്രം വായിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ നിഷയും അയൽവാസികളും ചേർന്ന് ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പിറവന്തൂർ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.പിറവന്തൂർ സഹകരണ ബാങ്ക് പ്രസിഡൻറ് എ.നജീബ് ഖാൻ സഹോദരനാണ്. മക്കൾ: അദബിയ,ആഭ്യ.
0 comments:
Post a Comment