advertise here  Call : 9072780374

പുനലൂർ നഗരത്തിൽ വൺവേ ലംഘനവും മൊബൈലിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങും കൂടുന്നു; നടപടിയെടുക്കാതെ പോലീസ്


 പുനലൂർ നഗരത്തിൽ വൺവേ ലംഘനവും മൊബൈലിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങും കൂടുന്നു; നടപടിയെടുക്കാതെ പോലീസ് 

പുനലൂർ നഗരത്തിലുള്ള വൺവേകൾ ആയ  ചെമ്മന്തൂർ-മാർക്കറ്റ്-പോസ്റ്റോഫീസ് ചൗക്ക റോഡിലും, ഹോസ്പിറ്റൽ ജംഗ്ഷൻ-തൂക്കുപാലം ജംഗ്ഷൻ കച്ചേരി റോഡിലും, പോസ്റ്റോഫീസ് ജംഗ്ഷൻ-ചെമ്മന്തൂർ ക്യൂ-എസ് റോഡിലും വാഹനമോടിക്കുന്നവർ വൺവേ തെറ്റിക്കുന്നതുമൂലം അപകടം പതിവാകുന്നു. കൂടാതെ, നഗരത്തിലൂടെ മൊബൈലിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങും നിത്യസംഭവമായിരിക്കുകയാണ്. ഇത്രയൊക്കെ ലംഘനങ്ങൾ ഉണ്ടായിട്ടും പോലീസ് നടപടിയെടുക്കുന്നില്ല എന്ന് ജനങ്ങൾ. വാഹനപാർക്കിങ്ങിന് ഒരു സൗകര്യവുമില്ലാത്ത പുനലൂരിൽ റോഡ് വശങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ടതിന് പിഴ ഒടുക്കുന്ന പുനലൂർ പോലീസ് ഇത്തരം നിയമലംഘകർക്കെതിരെയും നടപടിയെടുക്കണം എന്നാണ് ജനകിയആവശ്യം 

© Voice Of Punalur Media

About VOP

0 comments:

Post a Comment

Powered by Blogger.