advertise here  Call : 9072780374

ബുക്സ് ഇന്ത്യ വാർഷിക സമ്മേളനം നടന്നു.


കൊല്ലം : ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സോഷ്യൽ കൾച്ചറൽ മീഡിയ പ്രസ്ഥാനമായ ബുക്സ് ഇന്ത്യയുടെ 18-വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും  അവാർഡ് സമർപ്പണവും പുനലൂർ കേരള ഫോക്കസ് പബ്ലിക്‌ ലൈബ്രറി ഹാളിൽ വച്ച് നടന്നു. 

ബുക്സ് ഇന്ത്യ പ്രസിഡന്റ്‌ ആയുർ ശിവദാസ് അധ്യക്ഷതയും സെക്രട്ടറി വി.വിഷ്ണുദേവ് സ്വാഗതവും ആശംസിച്ച യോഗം സംസ്ഥാന വനം, വന്യജീവി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. 


പുനലൂർ നഗരസഭാ മുൻ ചെയർമാൻ അഡ്വ.കെ.എ.ലത്തീഫ്, സാഹിത്യകാരി രാധു പുനലൂർ എന്നിവർ വിശിഷ്‌ടാതിഥികളായിരുന്നു. എൻ.ജനാർദ്ദനൻ,  രാമചന്ദ്രൻ പിള്ള, ഉഷാകുമാരി, പി.കെ.മോഹനൻ, ഡി.എസ്സ്.ജയരാജ്‌, പി.ടി.ചന്ദ്രബാബു, രാജൻ എന്നിവർ സംസാരിച്ചു. 


വിവിധ മേഖലയിൽ വ്യക്തി മുദ്രപ്പതിപ്പിച്ചവരായ പ്രൊഫ.സാം പനംകുന്നേൽ (അക്ഷര ജ്യോതി), ഡോ.കെ.ടി.തോമസ്  (ജീവകാരുണ്യം), മുട്ടറ ഉദയഭാനു (കർഷക മിത്ര), ഫസിൽ അൽ അമാൻ ) (വ്യാപാര സമൃദ്ധി), നാസിം യഹിയ (യുവ പ്രതിഭ) എന്നിവർക്ക് മന്ത്രി അഡ്വ.കെ.രാജു ബുക്സ് ഇന്ത്യ  അവാർഡ് നൽകി

About VOP

0 comments:

Post a Comment

Powered by Blogger.