advertise here  Call : 9072780374

ദേശീയപാതയില്‍ വാഹനാപകടം; നവദമ്പതികള്‍ക്ക് ദാരുണാന്ത്യം.

 


ദേശീയപാതയില്‍ വാഹനാപകടം; നവദമ്പതികള്‍ക്ക് ദാരുണാന്ത്യം


തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം നടന്ന വാഹനാപകടത്തില്‍ നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ഫാത്തമി ജുമാന(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. പത്ത് ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.



ശനിയാഴ്ച രാവിലെ പത്ത് മണി ആയതോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് ബുള്ളറ്റില്‍ സഞ്ചരിക്കവെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സലാഹുദ്ദീന്‍ അപകട സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിക്കാണ് ഫാത്തിമ ജുമാന മരണത്തിന് കീഴടങ്ങിയത്.


ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചേലേമ്പ്ര ഇളന്നുമ്മല്‍ കുറ്റിയില്‍ അബ്ദുള്‍ നാസറിന്റെയും ഷഹര്‍ബാനുവിന്റെയും മകളാണ് മരിച്ച ഫാത്തിമ ജുമാന, സഹോദരങ്ങള്‍ സല്‍മനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.

People24×7.com

Share this post

About VOP

0 comments:

Post a Comment

Powered by Blogger.