advertise here  Call : 9072780374

പൊലീസ് ആക്ടിൽ 118 ( എ ) എന്ന ഉപവകുപ്പ് ചേർത്തത് സ്വതന്ത്ര മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള സർക്കാരിന്റെ കടന്ന് കയറ്റമാണെന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ


തിരുവനന്തപുരം: പൊലീസ് ആക്ടിൽ 118 ( എ ) എന്ന ഉപവകുപ്പ് ചേർത്തത് 

സ്വതന്ത്ര മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള സർക്കാരിന്റെ കടന്ന് കയറ്റമാണെന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വൈശാഖ് ചന്ദ്രൻ ആരോപിച്ചു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത നിയമമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയിരിക്കുന്ന തെന്നും ആരും പരാതി നൽകിയില്ലെ ങ്കിലും പൊലീസിന് സ്വമേധയാ കേസെടു ക്കുകയും  മജിസ്ട്രേറ്റിന്റെ അനുമതിയോ വാറണ്ടോ ആവശ്യവുമില്ലാതെ തന്നെ പ്രതിയാക്കിയ ആളെ അറസ്റ്റുചെയ്യുകയും  ശിക്ഷയായി അഞ്ചു വർ‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താനും പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയുമെന്നും  വൈശാഖ് ചന്ദ്രൻ കൂട്ടിച്ചേർത്തു.

സംസ്ഥാന ഗവർണർ ഒപ്പിട്ട് പ്രാബല്യത്തിലായ നിയമത്തിൽ പ്രതിഷേധിച്ച് സംസ്ഥാന ഗവർണർ മുഖ്യമന്ത്രി തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചതായും സംസ്ഥാന സമിതി അംഗങ്ങൽ അറിയിച്ചു.

About VOP

0 comments:

Post a Comment

Powered by Blogger.