കൊല്ലം : കുഞ്ഞുമായി യുവതി കായലിൽ ചാടി മരിച്ച സംഭവത്തിന് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു. വെള്ളിമൺ സ്വദേശി സിജുവാണ് മരിച്ചത്. സിജുവിന്റെ ഭാര്യ രാഖി, മകൻ ആദി എന്നിവരാണ് ഇന്നലെ മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സിജു വീട്ടിലേക്കെത്തിയത്. സിജു വീട്ടിലെത്തിയ വിവരമറിഞ്ഞ് കുണ്ടറ പോലീസ് സ്ഥലത്തെത്തുമ്പോൾ വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്ന് അകത്തു കയറിയ പോലീസ് തൂങ്ങിമരിച്ച നിലയിൽ സിജുവിന്റെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ബസിൽ കണ്ടക്ടറായിരുന്നു സിജു.
വെള്ളിമൺ തോട്ടുംകര സ്വദേശി യശോധരൻ പിള്ളയുടെ മകൾ രാഖിയാണ് കഴിഞ്ഞ ദിവസം മൂന്നു വയസ്സുള്ള മകൻ ആദിയുമായി അഷ്ടമുടിക്കായലിൽ ചാടിയത്. മിനിഞ്ഞാന്ന് രാത്രി മുതൽ ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് കുണ്ടറ പോലീസ് ആളെ കാണാതായതിന് കേസെടുത്തു.
തുടർന്ന് നടത്തിയ അഷ്ടമുടിക്കായലിൽ ആദ്യം രാഖിയുടെ മൃതദേഹവും പിന്നീട് കുഞ്ഞിന്റെ മൃതശരീരവും കണ്ടെത്തി. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് യുവതി കുഞ്ഞുമായി കായലിൽച്ചാടിയെന്നാണ് പോലീസ് നൽകുന്ന വിവരം.
Credits : www.people24×7.com
0 comments:
Post a Comment