Date: 07-09-2020
ഈ കോവിഡ് കാലത്ത് മലയാളികൾ അടക്കമുള്ള സഞ്ചാരികൾ ഏറ്റവും അധികം നഷ്ടബോധം അനുഭവപ്പെട്ട സ്ഥലങ്ങളിൽ ഒന്നാകും ഊട്ടി. നീലഗിരിയിലെ കുളിരും താഴ് വാരങ്ങളിലെ കാണാ കാഴ്ചകളും തേടിപ്പോകാൻ കൊതിക്കാത്തവർ ഉണ്ടാകില്ല. അത്തരക്കാർക്ക് ഇതാ സന്തോഷ വാർത്ത. നീലഗിരി ജില്ലയിലേക്ക് വിനോദ സഞ്ചാരികൾക്ക് തമിഴ്നാട് സർക്കാർ വീണ്ടും പ്രവേശനം അനുവദിച്ചിരിക്കുന്നു. ബുധനാഴ്ച മുതൽ ഇവിടേക്ക് ആളുകൾക്ക് വരാം. എന്നാൽ, കൈയിൽ ടൂറിസറ്റ് പാസ് ഉണ്ടായിരിക്കണം എന്ന് മാത്രം. https://tnepass.tnega.org/ എന്ന വെബ്സൈറ്റ് വഴി പാസ് എടുക്കാം. അപേക്ഷിക്കുമ്പോൾ ടൂറിസ്റ്റുകളാണെന്ന് വ്യക്തമാക്കി വേണ്ട രേഖകൾ സമർപ്പിക്കണം. വിനോദ സഞ്ചാരികൾക്ക് ഹോട്ടലുകളിലും ക്വാട്ടേജുകളിൽ താമസിക്കാനും അനുമതി ആയിട്ടുണ്ട്. ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, കുന്നൂർ സിംസ്പാർക്ക്, കോത്തഗിരി നെഹ്റു പാർക്ക്, മേട്ടുപാളയം ചുരത്തിലെ കാട്ടേരി പാർക്ക് എന്നിവിടങ്ങളിലേക്ക് മാത്രമാണ് പ്രവേശനമെന്ന് ജില്ല കലക്ടർ ജെ.ഇന്നസെൻറ് ദിവ്യ അറിയിച്ചു.
0 comments:
Post a Comment