പോലീസ് ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ ലംഖിക്കുന്നു.
പുനലൂർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് പോലീസ് സ്റ്റേഷനിലെ പത്തു ഉദ്യോഗസ്ഥർ മാത്രം ആണ് ക്വാറന്റീനിൽ പോയത്. രോഗിയായ ഉദ്യോഗസ്ഥനുമായി അടുത്ത സമ്പർക്കം ഉള്ള ഇരുപതോളം ഉദ്യോഗസ്ഥർ ഇപ്പോഴും ഡ്യൂട്ടിയിൽ തുടരുന്നു. മുഴുവൻ പേരെയും ക്വാറന്റീനിൽ വിടണ്ട എന്ന് മേലുദ്യോഗസ്ഥർ പറഞ്ഞു എന്നാണ് സൂചന. അതെ സമയം സമ്പർക്കം ഉള്ളവർ ഡ്യൂട്ടിയിൽ തുടരുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയെക്കും. മുൻപും പുനലൂർ സ്റ്റേഷനിൽ കോവിഡ് ഭീഷണി ഉണ്ടായപ്പോഴും ഇതുപോലെ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും ലംഖിച്ചിട്ടുണ്ട്. സാധാരണക്കാരാനായ കോവിഡ് രോഗിയുടെ രോഗം സ്ഥിരീകരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപുള്ള യാത്ര ചരിത്രം എടുക്കുകയും സന്ദർശിച്ച കടകൾ അടപ്പിക്കുകയും ചെയ്യുന്ന പോലീസ് സ്വന്തം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ രോഗിയായാൽ അന്ന് ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാരിൽ വളരെ കുറച്ചു പേർ മാത്രം ക്വാറന്റീനിൽ അയക്കുന്നു.
0 comments:
Post a Comment