ഖര മാലിന്യ സംസ്കരണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ള പുനലൂർ നഗരസഭയ്ക്ക് ലോക ബാങ്കിന്റെ അംഗീകാരം. വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അംഗീകാരം നഗരസഭയ്ക്ക് നൽകി അനുമോദിച്ചു.
ശുചിത്വമിഷനുമായി ചേർന്ന് ഖര മാലിന്യ സംസ്കരണത്തിൽ നൂതന പദ്ധതികൾ നടപ്പിലാക്കുന്ന നഗരസഭകൾക്ക് ലഭിക്കുന്ന അംഗീകാരമാണ് പുനലൂരിനും കിട്ടിയത്. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി പുനലൂരിൽ നിർമിച്ച ജംഗിൾ പാർക്ക് മറ്റ് ജില്ലകൾക്കും മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയിലെ എല്ലാ വാർഡുകളിലും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ആവശ്യമായ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് തരംതിരിച്ച് പൊടിച്ചു റോഡ് ടാറിങ്ങിനും നൽകുന്നുണ്ട്.
ചടങ്ങിൽ പുനലൂർ നഗരസഭ ചെയർമാൻ അഡ്വ. കെ എ ലത്തീഫ് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ സബീന സുധീർ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി നാഥ്, മുൻ ചെയർമാന്മാരായ എം എ രാജഗോപാൽ, കെ രാജശേഖരൻ, എസ് ബിജു, സി അജയ് പ്രസാദ്, കെ പ്രഭ, വി ഓമനക്കുട്ടൻ, കൗൺസിലർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
0 comments:
Post a Comment