പുനലൂർ: ജില്ലയുടെ കിഴക്കൻ മേഖലയായ പുനലൂർ കേന്ദ്രമാക്കി പുനലൂർ സൈക്ളിംഗ് ക്ലബ് രൂപീകരിച്ചു. സെന്റ് തോമസ് ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം സൈക്ളിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീദേവി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗുസ്തി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടൈറ്റസ് ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു.
പുനലൂർ സോൺ ഭാരവാഹികളായി
ഡോ.ബി.ജെ.ബിന്ദുരാജ് (പ്രസിഡൻറ്), ഡോ.രഞ്ജിത് തോമസ് (ജന.സെക്രട്ടറി), എസ്. അഭിലാഷ് (ട്രഷറർ ),
രാജേഷ് പൂർണ്ണിമ,ജിതിൻ (വൈസ് പ്രസിഡൻറുമാർ), ജി.ബി.ജോബ്, സുജിത് സാമുവൽ (സെക്രട്ടറിമാർ) , വി.വി.ഉല്ലാസ് രാജ് (പി.ആർ.ഒ),
ഡോ. പി. എ. മാത്യു (ഗ്രേസ് കോളേജ് ), ജേക്കബ് (ഓക്സ്ഫോഡ് ) ,ജേക്കബ് തോമസ് (സെന്റ് തോമസ് ), അരുൺ ദിവാകർ (ശബരിഗിരി ), സുപാൽ സുധൻ , ജെ.സിദ്ധാർഥ്
(എക്സിക്യൂട്ടീവ് അംഗങ്ങൾ),
എം. എ. രാജഗോപാൽ, ടൈറ്റസ് സെബാസ്റ്റ്യൻ, മുരളി മോഹൻ (രക്ഷാധികാരികൾ),
എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
0 comments:
Post a Comment