കൊല്ലം റൂറല്‍ പോലീസ് ആസ്ഥാനത്ത് പുതുതായി സ്ഥാപിച്ച അത്യാധുനിക കണ്ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജം. കൊട്ടാരക്കര ട്രാഫിക് പോലീസ് യൂണിറ്റ് പ്രവർത്തിച്ചു വരുന്ന കൊട്ടാരക്കര സബ് ജയിലിന് മുൻവശമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എല്ലാ നൂതന സംവിധാനങ്ങലോടും കൂടിയ കണ്ട്രോള്‍ റൂം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് കൊല്ലം റൂറല്‍ പോലീസിന് പുതിയ കണ്ട്രോള്‍ റൂം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 57 ലക്ഷം രൂപ വിനിയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ 2019 നവംബറില്‍ ആരംഭിച്ച് 2020 മാര്‍ച്ച് മാസത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
ഇനി കൊട്ടാരക്കര പട്ടണം മുഴുവനായി കണ്ട്രോള്‍ റൂമില്‍ നിരീക്ഷണത്തില്‍ ആയിരിക്കും. പട്ടണത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പതിനേഴോളം ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തത്സമയം കണ്ട്രോള്‍ റൂമില്‍ ലഭ്യമാകും. ഒപ്പം റൂറല്‍ പോലീസ് പരിധിയില്‍ വരുന്ന 18 പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള 36 ക്യാമറകളില്‍ നിന്നുള്ള തല്‍സമയ ദൃശ്യങ്ങളും ഒരേ സമയം ഇവിടെ ദൃശ്യമാകും. ഇതുകൂടാതെ റൂറല്‍ ജില്ല അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ സഹിതം രേഖപ്പെടുത്തുന്ന ഹൈ റസ്ല്യൂഷന്‍ ക്യാമറകളുടെ ദൃശ്യങ്ങളും കണ്ട്രോള്‍ റൂമില്‍ അപ്പപ്പോള്‍ ലഭിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനോടൊപ്പം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇവയുടെ തെളിവുകള്‍ ശേഖരിക്കുന്നതിനും പുതിയ കണ്ട്രോള്‍ റൂം സഹകരമാകും എന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍.
ബുധനാഴ്ച രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വെബ്ബിനാറിലൂടെ പുതിയ കണ്ട്രോള്‍ റൂം ഉദ്ഘാനം നിർവ്വഹിക്കും. സംസ്ഥാന വനം വന്യ ജീവി വകുപ്പ് മന്ത്രി കെ രാജു, കൊട്ടാരക്കര എംഎല്‍എ ഐഷാപോറ്റി, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, സോമപ്രസാദ്, റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡിജിപി അടക്കം ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥര്‍ വെബ്ബിനാര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിക്കും.
0 comments:
Post a Comment