അഞ്ചൽ ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റിൽ. ശനിയാഴ്ച ഉച്ചയോടെ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഗാർഹിക പീഡനക്കുറ്റവും ഉത്ര വധക്കേസിലെ പ്രതി സൂരജിന്റെ മൊഴിയും അടിസ്ഥാനമാക്കിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം പറഞ്ഞു.ഉത്തര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ പലതവണ ചോദ്യംചെയ്തിരുന്നു. ഉത്രയ്ക്ക് ഗാർഹിക പീഡനം നേരിടേണ്ടിവന്നെന്ന പരാതിയിലും ഇരുവർക്കുമെതിരേ ആരോപണമുയർന്നിരുന്നു.
Photo Credits : Mathrubhumi, Anu Bhadran
0 comments:
Post a Comment