പുനലൂർ : കരവാളൂർ ഗവണ്മൻറ് എൽ.പി സ്കൂളിൻ്റെ
വികസനത്തിനായി രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചു. ഇതെ തുടർന്ന് പഴയ കെട്ടിടത്തിൻ്റെ ചരിത്രപരമായ പൈതൃകം നില നിർത്തിക്കൊണ്ട് പിൻവശത്തായി 10 ക്ലാസ് മുറികൾ, കിച്ചൺ, ഡൈനിംഗ് ഏരിയ, ടോയിലറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഒരു രണ്ട് നില കെട്ടിട സമുച്ചയം നിർമ്മിക്കാൻ ഇന്ന് ചേർന്ന കെട്ടിട നിർമ്മാണ കമ്മറ്റി തീരുമാനിച്ചു. കെട്ടിടത്തിൻ്റെ പ്ലാനും നിർമ്മാണവും സർക്കാർ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റിനെ ഏൽപ്പിക്കും. ഇതിനായി അജിത് കുമാർ.ആർ ചെയർമാനായും അരുൺ ഗോപിനാഥ്, ഷാർളി ബെഞ്ചമിൻ എന്നിവർ വൈസ് ചെയർമാനുമായി 16 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഹാബിറ്റാറ്റ് പ്രതിനിധിയായി
.നവീൻ തുടർ ചർച്ചകളിൽ പങ്കെടുത്തു. 2021 മാർച്ച് മാസത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് വി രാജൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ഷാജി, വാർഡ് മെംബർ ബിന്ദു .എസ്, പിടിഎ പ്രസിഡൻ്റ് ആർ.വിനോദ് കുമാർ, സ്കൂൾ മുൻ ഹെഡ്മാസ്റ്റർ സി.ബി. പ്രകാശ്, ഇപ്പോൾ സ്കൂൾ ചുമതലയുള്ള ജോമ വർഗീസ് പൂർവ്വ വിദ്യാർത്ഥികളായ കെ.എസ് പ്രസാദ്, എ.രാധാകൃഷ്ണപിളള, കെ. ഡാനിയേൽ, ഉദയകുമാർ, പ്രശാന്ത് കെ.വി, ജമുന പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു...
0 comments:
Post a Comment