advertise here  Call : 9072780374

പുനലൂർ ഗവ.താലൂക്ക് ഹോമിയോ ആശുപത്രി നാടിന് സമർപ്പിച്ചു

പൊതു ജനാരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുനലൂർ ഗവൺമെന്റ് ഹോമിയോ ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു. വാടകക്കെട്ടിടത്തിലായിരുന്ന പുനലൂർ നഗരസഭയുടെ ഹോമിയോ ആശുപത്രിയാണ്‌  ആധുനിക സൗകര്യങ്ങളോട് കൂടിയ ബഹു നില മന്ദിരത്തിലേക്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.  ജില്ലയിലെ  ഹോമിയോപ്പതി രംഗത്ത്  നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിന് കഴിഞ്ഞു. ശാസ്താംകോട്ട, ചാത്തന്നൂർ, ഇട്ടിവ, ഇളമാട്, തൊടിയൂർ ഡിസ്പെൻസറിളുടെ പ്രവർത്തനം  ആധുനിക  നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.  കോവിഡ് കാലത്ത് പൊതു സമൂഹം  അതീവജാഗ്രത പുലർത്തണമെന്നും  രോഗ പകർച്ച ഒഴിവാക്കുന്നതിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും    മന്ത്രി പറഞ്ഞു.


വനം വകുപ്പ് മന്ത്രി  കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. കോവിഡ് രോഗത്തിനെതിരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ലെങ്കിലും ഹോമിയോപ്പതി മേഖലയിൽ രോഗപ്രതിരോധത്തിന് ആവശ്യമായ സംവിധാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


പുനലൂർ ചെമ്മന്തൂരിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നഗരസഭ ഭൂമിയിലാണ് രണ്ടു നിലകളിലായുള്ള ഹോമിയോ ആശുപത്രി നിർമിച്ചിട്ടുള്ളത്. നാഷണൽ ഹെൽത്ത് മിഷൻ വഴി ലഭ്യമാക്കിയ ഒരു കോടി രൂപ ചെലവഴിച്ചാണ് ആശുപത്രി പണികഴിപ്പിച്ചത്.


പുനലൂർ നഗരസഭാ ചെയർമാൻ അഡ്വ. കെ എ ലത്തീഫ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി നാഥ് സ്വാഗതം പറഞ്ഞു. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് ഡയറക്ടർ എ ആർ അജയകുമാർ, ഹോമിയോ വകുപ്പ് ഡയറക്ടർ  ഡോ എം എൻ വിജയാംബിക എന്നിവർ വീഡിയോ കോൺഫറൻസിങ്ങിലൂടെ സാന്നിധ്യം രേഖപ്പെടുത്തി. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ ഐ ആർ അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. , പുനലൂർ നഗരസഭാ സെക്രട്ടറി ജി രേണുക ദേവി, വൈസ് ചെയർപേഴ്സൺ സബീന സുധീർ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അംജിത് ബിനു, വി ഓമനക്കുട്ടൻ, ബി സുജാത തുടങ്ങിയവർ പങ്കെടുത്തു.

About VOP

1 comments:

  1. Sir, I, B. Surendranathathilakan councilor-Town ward was also participated in that function..

    ReplyDelete

Powered by Blogger.