അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും മരുമകള്‍ ഐശ്വര്യ റായിയ്ക്കു അവരുടെ മകള്‍ ആരാധ്യയ്ക്കും കൊവിഡ് 19 വന്നത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരകുടുംബം അടുത്തിടെയാണ് ആശുപത്രി വിട്ടത്. ഇവരെ കൂടാതെ ബോളിവുഡില്‍ നിന്നും ചില താരങ്ങള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ഗായകന്‍ എസ്പി ബാലസുബ്രഹ്മ്ണ്യത്തിനും കൊവിഡ് 19 വന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് വന്നതോടെ എസ്പിബിയുടെ ആരോഗ്യം മോശമായെന്നാണ് അറിയുന്നത്. എംജിഎം ഹെല്‍ത്ത് കെയര്‍ പുറത്ത് വിട്ട സ്റ്റേറ്റ്‌മെന്റ് പ്രകാരം കഴിഞ്ഞ ഒരാഴ്ചയോളമായി അദ്ദേഹം ചികിത്സയിലായിരുന്നുവെന്നും ഇപ്പോള്‍ സ്ഥിതി വളരെ ഗുരുതരമാണെന്നും പറയുന്നു. ആഗസ്റ്റ് അഞ്ചിനായിരുന്നു കൊവിഡ് 19 ന്റെ ലക്ഷണങ്ങളുമായി എസ്പി ബാലസുബ്രഹ്മണ്യത്തെ എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് പതിമൂന്നിന് രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. വിദഗ്ധ മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിച്ചിരുന്നു. പിന്നാലെ ഐസിയുവില്‍ പ്രവശിപ്പിച്ചു. പിന്നാലെ താരത്തിന്റെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആരോഗ്യ സംരക്ഷകരുടെ നേതൃത്വത്തില്‍ ഹീമോഡൈനാമിക്, ക്ലീനിക്കല്‍ പാരമീറ്ററുകളുടെയും സഹായത്തോടെ എസ്പിബി നിരീക്ഷണത്തില്‍ കഴിയുകയാണ് ഇപ്പോഴെന്നും മെഡിക്കല്‍ സംഘം പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു. ആഗസ്റ്റ് അഞ്ചിന് തനിക്കും കൊവിഡ് സ്ഥിരീകരിച്ച കാര്യം എസ്പിബി തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. വൈറസിന്റെ വളരെ കുറച്ച് സാധ്യത മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. അതിനാല്‍ ചികിത്സ തുടങ്ങിയെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ഡഡ് ചെയ്യാന്‍ സാധിക്കുമെന്നും താരം പറഞ്ഞിരുന്നു. തന്റെ ആരോഗ്യ അവസ്ഥ പറഞ്ഞ് കൊണ്ട് എസ്പിബി ഫേസ്ബുക്ക് എസ്പിബിയ്ക്ക് പ്രാര്‍ഥനാ സഹായം ചോദിച്ച് വന്നിരിക്കുന്നത്. എല്ലാവരും എസ്പിബിയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നായിരുന്നു ട്വിറ്ററിലൂടെ ധനുഷ് പറഞ്ഞത്. എസ്പിബിയ്ക്ക് വേണ്ടി താനും പ്രാര്‍ഥിക്കുകയാണെന്ന് ഗായിക ചിന്മയിയും ട്വീറ്റിലൂടെ പറയുന്നു. നാലായിരത്തിലധികം പാട്ടുകള്‍ പാടി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഗായകനായി മാറിയ വ്യക്തിയാണ് എസ്പിബി.
Home / Uncategories / കോവിഡ് 19 ബാധിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ അവസ്ഥ ഗുരുതരം, പ്രാര്‍ഥനകളുമായി നാട്..!
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment