പുനലൂർ :താലൂക്ക് ആശുപത്രിയിൽ സ്റ്റാൻഡേർഡ് ക്യൂ ആന്റിജൻ കിറ്റ് ഉപയോഗിച്ചുള്ള കോവിഡ് അതിവേഗ പരിശോധന തുടങ്ങി. വിൽകോവി ഡ് 19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയുന്നതിന് വേഗത്തിൽ പരിശോധന ഫലം ലഭിക്കുന്നതിനുള്ളപുതിയ പരിശോധന സംവിധാനം കഴിഞ്ഞ ദിവസമാണ് ഇവിടെ ക്രമീകരിച്ച് തുടങ്ങിയത്. ജില്ലയിൽ ദിവസം ഇത്തരത്തിലുള്ള 2000 സാമ്പിളുകൾ പരിശോധിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഉറവിടം അറിയാത്ത കോവി ഡ് രോഗികളുടെ എണ്ണം വർധിക്കുന്നതോടെ ഈ പരിശോധനയുടെ ആവശ്യകതയും കൂടിവരികയാണ്. 15 മിനിറ്റിനുള്ളിൽ പരിശോധനാഫലം ലഭിക്കുമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. പുനലൂർ താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയിൽ തന്നെയാവും പരിശോധന. വിദേശത്തുനിന്ന് എത്തിയവരെയും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെയും നേരത്തെ ഉണ്ടായിരുന്ന ആർടി - പി സി ആർ പരിശോധനയാണ് നടത്തുക. ആരോഗ്യ പ്രവർത്തകർ : പൊലീസ്, റവന്യൂ ഇതര വകുപ്പ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ , ജനപ്രതിനിധികൾ വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവർ എന്നിവർക്കാണ് പുതിയ കാർഡ് ടെസ്റ്റ് നടത്തുന്നത്. ഈ പരിശോധനയ്ക്ക് 1000 രൂപയോളം ചിലവ് വരും. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേ ണ്ടി വരുന്നവരെയും ഗർഭിണികൾ അടക്കമുള്ള വരെയും ഈ കാർഡ് ടെസ്റ്റിന് വിധേയമാക്കാം.
Home / Uncategories / മലയോരനാടിന് ആശ്വാസവാർത്ത ; അതിവേഗ കോവിഡ് പരിശോധന പുനലൂർ ഗവ :ആശുപത്രിയിൽ തുടങ്ങി
Subscribe to:
Post Comments
(
Atom
)
This is a good step to carry out test result within 15 minutes. Hope the enhanced efficiency will workout.
ReplyDelete