advertise here  Call : 9072780374

മലയോര ഹൈവേയില്‍പ്പെട്ട പുനലൂര്‍ വെട്ടിപ്പുഴപാലത്തിന്റെ വീതി വര്‍ദ്ധിപ്പിക്കുന്നതിന് ഇതുവരെ നടപടിയായിട്ടില്ല

പുനലൂര്‍ :മലയോര ഹൈവേയില്‍പ്പെട്ട പുനലൂര്‍ വെട്ടിപ്പുഴപാലത്തിന്റെ വീതി വര്‍ദ്ധിപ്പിക്കുന്നതിന് ഇതുവരെ നടപടിയായിട്ടില്ല. ദേശീയപാതയില്‍ പുതിയ മലയോര ഹൈവേ വന്നു ചേരുന്ന ഭാഗത്തിന് സമീപമാണ് ഈ പാലം . ഈ പാതയിൽ ടാറിങ്ങിന് വിശാലമായ വീതിയാണ് ഉള്ളത്. രണ്ട് പതിറ്റാണ്ടിന് മുമ്പ് പുനര്‍നിര്‍മ്മിച്ച ഈ പാലത്തിന് മലയോര ഹൈവേ നിലവാരത്തിലുള്ള വീതിയില്ലാത്തതാണ് പ്രശ്നം. മലയോര ഹൈവേ തുറക്കുന്നതോടെ അധികമായി ആയിരക്കണക്കിന് വാഹനങ്ങളാകും ഇതുവഴികടന്നുപോവുക. ട്രാൻ.ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡിപ്പോ പൂര്‍ണ്ണമായി തുറക്കുമ്പോള്‍ ഉണ്ടാകുന്ന വാഹന തിരക്കുകൂടി പരിഗണിക്കുമ്പോള്‍ വെട്ടിപ്പുഴ പാലത്തിന്റെ വീതികുറവ് ഗതാഗത പ്രശ്‌നത്തിന് വഴിവയ്ക്കും. ഇപ്പോള്‍ വെട്ടിപ്പുഴപാലത്തിന്റെ ഇരുവശവും നടപാത നിര്‍മ്മിക്കുന്നതിന് മാത്രമേ അനുമതിയുള്ളൂ. കരവാളൂരിലെ കെഐപി കനാല്‍ പാലത്തിന്റെ വീതി ഇരട്ടിയോളം വര്‍ദ്ധിപ്പിച്ച രീതിയില്‍ വെട്ടിപ്പുഴപാലത്തിന്റെയും വീതി വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

About VOP

0 comments:

Post a Comment

Powered by Blogger.