പുനലൂർ : കെഎസ്ആർടിസി ഡിപ്പോയുടെ പിന്നിൽ കല്ലടയാറി നോട് ചേർന്ന് നിർമ്മാണം ആരംഭിച്ച പാർക്കിന്റെ പണികൾ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ഓണത്തിന് പാർക്ക് തുറക്കുമെന്ന് മന്ത്രി കെ.രാജു അറിയിച്ചിരുന്നു. ടൂറിസം വകുപ്പ് നിർമ്മിക്കുന്ന പാർക്കിന്റെ സംരക്ഷണച്ചുമതലനഗരസഭ ഏറ്റെടുക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് വകുപ്പ് ഉദ്യോഗസ്ഥരുടെയും നഗരസഭയുടെയും സംയുക്ത യോഗവും നടന്നിട്ടില്ല. നടപ്പാത, സ്നാനഘട്ടം 1വള്ളം അടുപ്പിക്കാനുള്ള കടവ്, വിശ്രമിക്കാനുള്ള മണ്ഡപം, ഇരിക്കാൻ സ്റ്റീൽ ബെഞ്ചുകൾ എന്നിവയാണ് ഇവിടെ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്.ഡിപ്പോയ്ക്ക് സമീപത്തു നിന്നും ആരംഭിക്കുന്ന നടപ്പാത നിർമ്മിക്കുന്നത് കരിങ്കൽ ഉപയോഗിച്ചാണ്. ഈ പാത എത്തുന്നത് തൂക്കുപാലത്തിന്റെ അടിഭാഗത്തുകൂടി ജവാഹർ ബാലകലാഭവന് സമീപത്താണ് . നടത്തത്തിൽ തൂക്കുപാലത്തിന്റെ ദൂരക്കാഴ്ചയും ആസ്വദിക്കുന്നതിന് സൗകര്യമുണ്ടാകും. വേഗത്തിൽ പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കി പാർക്ക് സഞ്ചാരികൾക്ക് തുറന്ന് കൊടുക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
Home / Uncategories / പുനലൂർ : കെഎസ്ആർടിസി ഡിപ്പോയുടെ പിന്നിൽ കല്ലടയാറി നോട് ചേർന്ന് നിർമ്മാണം ആരംഭിച്ച പാർക്കിന്റെ പണികൾനിലച്ചു
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment