തെന്മല : തെങ്കാശി കേന്ദ്രമായി പുതിയ ജില്ല രൂപീകരിച്ചപ്പോള്‍ ജില്ലയുടെ അടയാളമായി ഉയര്‍ത്തിക്കാട്ടുന്ന തെങ്കാശി കാശിവിശ്വനാഥ ക്ഷേത്രത്തിൽ ഭക്തര്‍ക്ക് പ്രവേശനമില്ലാതായിട്ട് നൂറ് ദിവസം പിന്നിടുന്നു.ജില്ലയിലെ മിക്ക ദേശങ്ങളിലും പോയ ആഴ്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ നിയന്ത്രണങ്ങളായിരുന്നു. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ഗോപുരം തമിഴ്നാടിന്റെ തനത് ശൈലിയിലുള്ള ഒരു നിര്‍മ്മിതിയാണ്. തെങ്കാശിയുടെ അത്മീയ കേന്ദ്രമായ ഇവിടെയും പരിസരങ്ങളിലും ദിവസവും 18 മണിക്കൂറോളമാണ് ഒരേപോലെ തിക്കും തിരക്കും ഉണ്ടായിരുന്നത്. പ്രധാന വാണിജ്യ കേന്ദ്രമായ ഇവിടെ ആളനക്കവും വ്യാപാരവും പൊടിപൊടിച്ചിട്ട് മാസങ്ങളായി. നിരവധി തമിഴ്,മലയാളം, കന്നട സിനിമകളുടെ പഴയ സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷന്‍ ആയിരുന്നു ഇവിടം. നൂറിലധികം കുരങ്ങന്മാരാണ് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ നല്കുന്ന ആഹരത്തനായി കാത്തുനിന്നിരുന്നത്. ഇവറ്റകളും ഇപ്പോള്‍ പട്ടിണിയിലാണ്. തിരുനെല്‍വേലി ജില്ല വിഭജിച്ച് തെങ്കാശി ജില്ല ആയതോടെ നഗരത്തിലേക്ക് എത്തുന്ന ജനങ്ങളുടെ എണ്ണത്തിലും ലോക്ഡൗണിന് മുന്‍പ് വന്‍ വര്‍ദ്ധനവായിരുന്നു. കേരളത്തിലെ അഞ്ച് തെക്കന്‍ ജില്ലകളില്‍ നിന്നും അമ്പതിലതികം ട്രാൻ. സര്‍വ്വീസുകളാണ് തെങ്കാശിയിലേക്ക് ഓപ്പറേറ്റ് ചെയ്തിരുന്നത്. മധുരയും തിരിനെല്വേലിയും കഴിഞ്ഞാല്‍ ദക്ഷിണ തമിഴ്നാട്ടിലെ പ്രമുഖ വാണിജ്യകേന്ദ്രമായി മാറിയ തെങ്കാശിയുടെ മുഖമുന്ദ്രയാണ് ഈ ഗോപുരം. 1986 ല്‍ ഇടിമിന്നലില്‍ ഗോപുരത്തിന്റെ ഒരുവര്‍ഷം പിളരുകയും തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട നിര്‍മ്മാണങ്ങള്‍ക്ക് ഒടുവിലാണ് ഗോപുരം പൂര്‍വ്വസ്ഥിതിയിലായത്. പുനലൂരില്‍ നിന്നും ആര്യങ്കാവ് അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രങ്ങലിലേക്കു നടത്തുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് തെങ്കശി കാശിവിശ്വനാഥ ക്ഷേത്ര അങ്കണത്തില്‍ തമിഴകം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആചാരപരമായ വരവേല്‍പ്പാണ് നല്‍കാറുള്ളത്.
Home / Uncategories / തെങ്കാശി കാശിവിശ്വനാഥ ക്ഷേത്രത്തിൽ ഭക്തര്‍ക്ക് പ്രവേശനമില്ലാതായിട്ട് നൂറ് ദിവസം
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment