advertise here  Call : 9072780374

കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പ്ലാച്ചേരി ഭാഗത്ത് ടാറിങ്ങിന്റെ വശം ഇടിഞ്ഞ് താഴ്ന്ന് നാല് വര്‍ഷമായിട്ടും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ നടപടിയില്ല.

പുനലൂര്‍ :

കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പ്ലാച്ചേരി ഭാഗത്ത് ടാറിങ്ങിന്റെ വശം ഇടിഞ്ഞ് താഴ്ന്ന് നാല് വര്‍ഷമായിട്ടും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ നടപടിയില്ല. 2009 ല്‍ പുനര്‍നിര്‍മ്മിച്ച ഈ പാതയില്‍ വീതി വര്‍ദ്ധിപ്പിക്കാതെയുള്ള ടാറിങ്ങാണ് കഴിഞ്ഞ മാസം നടന്നത്. ഈ പാതയുടെ ചുമതല ഉപരിതലഗതാഗതമന്ത്രാലയത്തില്‍ നിന്നും അടുത്തിടെ നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്തതോടെ വീതി വര്‍ദ്ധിപ്പിക്കുമെന്നും അനുബന്ധനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയുമാണ് ഉള്ളത്.  റോഡിന്റെ വശം ഇടിഞ്ഞ ഭാഗത്ത് താഴേക്ക് 200 അടിയോളം കൊക്കയാണ് ഉള്ളത്. 15 വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നിന്നെത്തിയ കൂറ്റന്‍ ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് ഇവിടെ കൊക്കയിലേക്ക് മറഞ്ഞിരുന്നു. ഇവിടെ ദേശീയപാതയുടെ സ്ഥല അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം ഉണ്ടാവുകയും ഇത് കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ റീസര്‍വ്വേ പൂര്‍ത്തിയാകാത്തതുകാരണം അതിര്‍ത്തി സ്ഥാപിച്ച് സംരക്ഷണഭിത്തിയുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിനും കഴിഞ്ഞിട്ടില്ല. വെള്ളിമലയ്ക്കും വാളക്കോടിനും മദ്ധ്യേ സംരക്ഷണഭിത്തി നിര്‍മ്മിക്കേണ്ട നിരവധി ഭാഗങ്ങളുണ്ട്. വാളക്കോട് റെയില്‍വേ ട്രാക്കിന് സമീപം ചെയ്തതു പോലെ ഗാബിയന്‍ ഭിത്തി നിര്‍മ്മിച്ചാലും ഗതാഗതം സുഗമമാക്കാം.

About VOP

0 comments:

Post a Comment

Powered by Blogger.