പട്ടാപ്പകൽ കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ പോലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടുകൂടി ആയിരുന്നു സംഭവം. KL 24 R 1713 സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. (1) കൃഷ്ണകുമാർ (24), s/o ശൈലേന്ദ്രൻ, കാർത്തിക വിലാസം, അഞ്ചാനക്കുഴി, ചക്കുവരക്കൽ, (2) പ്രശോഭ് (22), so രാജപ്പൻ, പുത്തൻപുരയിടത്തിൽവാഴവിള, വെഞ്ചേമ്പ്, (3)മഹേഷ് (30), s/o രാഘവൻ, മഹേഷ് ഭവൻ, വാഴവിള, വെഞ്ചേമ്പ്, (4)രഞ്ജു (28), s/o രവി, ചരുവിള വീട്, വാഴവിള, വെഞ്ചേമ്പ് എന്നിവരെ ആണ് പുനലൂർ പോലീസ് സ്റ്റേഷനിലെ SI മാരായ സജീബ് ഖാൻ, ഗോപകുമാർ, ASI രാജൻ, SCPO ബാബുരാജ്, CPO മാരായ ശബരീഷ്,അഭിലാഷ്, രജിത് ലാൽ എന്നിവർ ചേർന്ന സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം പ്രതികളിൽ നിന്ന് കഞ്ചാവ് വിറ്റ പൈസയും കഞ്ചാവ് പൊതികളും കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് SI ഗോപകുമാർ പറഞ്ഞു
കാറിൽ കഞ്ചാവ് കടത്തിയ യുവാക്കൾ പിടിയിൽ

0 comments:
Post a Comment