തെന്മല: മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഇത്രയേറെ തകർച്ചയിൽ ഒരു ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിട്ടും അതൊന്നും കണ്ടില്ലെന്ന മട്ടിലാണ് മന്ത്രിയുടെയും കൂട്ടരുടെയും ജന സേവനം. തെന്മലയിൽ പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ വകുപ്പ് ആർ പി ചെക്ക് പോസ്റ്റിനാണ് ഈ ദുർഗതി. വർഷങ്ങൾ പഴക്കത്താൽ തകർച്ചയിലായ കെട്ടിടത്തിലാണ് ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്. വനം വകുപ്പിൻ്റെ അധീനതയിലുള്ളതാണ് ഈ പഴയ ക്വാർട്ടേഴ്സ്.
തമിഴ്നാട്ടിൽ നിന്നുൾപ്പെടെ കേര ളത്തിലേക്ക് കന്നുകാലികൾ, കോഴി, താറാവ് ആട്, മുട്ട, പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയൊക്കെ കൊണ്ടു വരുമ്പോൾ പരിശോധിക്കേണ്ട യിടമാണ് ഈ ചെക്ക് പോസ്റ്റ്
ശക്തമായ കാറ്റിലും മഴയിലും തകർന്നു വീഴാറായ നിലയിലുള്ള കെട്ടിടത്തിൽ കുറേ ജീവനക്കാർ ജോലി ചെയ്യുന്നു. മഴയിൽ ചോർന്നൊലിച്ച് ഓഫീസ് രേഖകൾ നശിക്കുന്നു. കന്നുകാലികളെ ഇറക്കിപരിശോധിക്കാൻ റാമ്പില്ല. കുത്തിവയ്പ്പോ ഇയർ ടാഗ് ഇടലോ നടത്താൻ സംവിധാനമില്ല
വാഹന ജീവനക്കാർ കൊണ്ടുവരുന്ന രേഖകൾ പരിശോധിച്ച് ആടുമാടുകളെയും ഇറച്ചിക്കോഴിയെയും പാലുമൊക്കെ കടത്തിവിടലിനേ ഇവിടെ മാർഗമുള്ളൂ.
വാഹനങ്ങളിൽ നിന്ന് പടിവാങ്ങാൻ ചില ജീവനക്കാർ ദേശീയപാതയോരത്ത് കാത്തുനിൽക്കാറുണ്ട്.
വനം മന്ത്രിയും മൃഗസംരക്ഷണ മന്ത്രിയും ഒരാളാണ്. വകുപ്പ് തല തർക്കമാണ് സ്ഥലം വിട്ടു നൽകലിനും ചെക്ക് പോസ്റ്റ് നവീകരണത്തിനും തടസം .മന്ത്രി ഇടപെട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു.
അതിർത്തി പ്രദേശമായ ആര്യങ്കാവിൽ നിന്ന് 13 കിലോമീറ്റർ പിന്നിട്ട് തെന്മലയിലാണ് ചെക്ക് പോസ്റ്റ് എന്നതും ഏറെ വിചിത്രം. ഊടുവഴികളിലൂടെ പരിശോധനയില്ലാതെ ആടുമാടുകടത്ത് നടക്കുന്നുണ്ട്.
ചെക്ക് പോസ്റ്റിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ നടപ്പാക്കാൻ നിലവിൽ കഴിയുന്നില്ല.
0 comments:
Post a Comment