advertise here  Call : 9072780374

പുനലൂർ-കാര്യറ-കടമ്പനാട്-പുതിയകാവ്-കരുനാഗപ്പള്ളി സംസ്ഥാനപാത യാഥാർഥ്യമാക്കണം..!!!

പുനലൂർ-കാര്യറ-കടമ്പനാട്-പുതിയകാവ്-കരുനാഗപ്പള്ളി സംസ്ഥാനപാത യാഥാർഥ്യമാക്കണം..!!!

നിലവിൽ പുനലൂർ മണ്ഡലത്തിലെ കൂടുതൽ റോഡുകളും മികച്ച നിലവാരത്തിൽ ഉയർന്നിരിക്കുക ആണ്.കൂടാതെ ഇപ്പോൾ ജനങ്ങളുടെ വർഷങ്ങൾ ആയുള്ള ആവശ്യമാണ് പുനലൂരിൽ നിന്നും കരുനാഗപ്പള്ളയിലേക്കു ഒരു സംസ്ഥാന പാത എന്നത്.നിലവിലെ റോഡ് ആയ പുനലൂർ-പേപ്പർമിൽ-പനംപറ്റ റോഡ് വഴി ഇങ്ങനെ ഒരു സംസ്ഥാനപാത വന്നു കഴിഞ്ഞാൽ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് കൊട്ടാരക്കര-കൊല്ലം വഴി പോകാതെ ചുരുങ്ങിയ സമയം കൊണ്ട് കരുനാഗപ്പള്ളയിലും ,ഓച്ചിറ ക്ഷേത്ര ദർശനവും കൂടാതെ ആലപ്പുഴ ജില്ലയിലെ അതിർത്തിപ്രദേശങ്ങളിൽ എത്തി ചേരാൻ സാധിക്കും .കൂടാതെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളയിൽ നിന്നും കിഴക്കൻ മേഖല  വഴി അന്തർസംസ്ഥാനമായ തമിഴ്നാടിൽ എത്തി ചേരാൻ സാധിക്കും കൂടാതെ മലയോര  ഹൈവേയിൽ സ്ഥിതി ചെയുന്ന പ്രധാന പ്രദേശങ്ങൾ ആയ കരവാളൂർ,അഞ്ചൽ,കുളത്തുപ്പുഴ ഭാഗത്തു എത്തിചേരാൻ സാധിക്കും.നിലവിൽ സംസ്ഥാനസർക്കാർ അനുവദിച്ച പുതിയ ഒരു സംസ്ഥാനപാതയാണ് പത്തനാപുരം-പുതിയകാവ് സംസ്ഥാനപാത.നിലവിലെ ഈ പാതയെ പുനലൂരിലേക്കു നീട്ടിയാൽ അത് കിഴക്കന്മേഖലയിലെ ജനങ്ങൾക്ക് ഏറെ കുറെ ഉപകാരപ്പെടും കൂടാതെ കൊല്ലം-പുനലൂർ ദേശീയപാതയുടെ ഗതാഗതകുരുക്കിന്‌ കുറച്ചു ആശ്വാസം മാകും.പുനലൂർ-കരുനാഗപ്പള്ളി സംസ്ഥാനപാത കടന്നു പോകുന്നത് കൊല്ലം ജില്ലയിലെ പുനലൂർ നഗരസഭയും,പത്തനാപുരം താലൂക്കിലെ ചില പ്രദേശങ്ങളും,പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ പ്രദേശത്തു കൂടിയാണ് .പുനലൂർ-കരുനാഗപ്പള്ളി സംസ്ഥാനപാത കടന്നു പോകുന്ന പ്രദേശങ്ങൾ ഇവയൊക്കെ ( നെടുംകയം ജംഗ്ഷൻ,പേപ്പർമിൽ ജംഗ്ഷൻ,കാര്യറ,പനംപറ്റ,പിടവൂർ ,മഞ്ചള്ളൂർ, കടുവത്തോട്, കടമ്പനാട്,ചക്കുവള്ളി,പുതിയകാവ്)വഴി യാത്ര ചെയ്താൽ ചുരുങ്ങിയ സമയം കൊണ്ട് നമ്മുക്ക് എത്തി ചേരാൻ സാധിക്കും.ഇങ്ങനെ ഒരു സംസ്ഥാനപാത യാഥാർഥ്യമായാൽ ഭാവിയിൽ കിഴക്കന്മേഖലയിൽ നിന്നും വലിയ ഒരു ഗതാഗത വികസനം സൃഷ്ടിക്കാൻ സാധിക്കും.അതിനാൽ ഈ corona കാലത്തിനു ശേഷം ഈ ഒരു സംസ്ഥാനസർക്കാറിനോടും,പുനലൂരിലെ റോഡുകൾ ഉൽഘാടനം ചെയ്യാൻ പോകുന്ന സംസ്ഥാനപൊതുമരാമത്തുവകുപ്പ് മന്ത്രിയുമായ ജി സുധാകരൻ നോട് ഈ ആവശ്യം ബഹു പുനലൂർ MLA യും വനംവകുപ്പ് മന്ത്രിയുമായ അഡ്വ.കെ രാജു ആവശ്യപ്പെടണമെന്നുo വിനീതമായി അഭ്യർത്ഥിക്കുന്നു .   

ചിത്രങ്ങൾ : പുനലൂർ പേപ്പർമിൽ -കാര്യറ റോഡ്

About VOP

0 comments:

Post a Comment

Powered by Blogger.