advertise here  Call : 9072780374

പുനലൂർ ചാലിയക്കര കനാൽ അക്വഡക്ടിന്റെ കൈവരികൾ തകർന്നത് അപകടഭീഷണി ഉയർത്തുന്നു.

പുനലൂർ : ചാലിയക്കര കനാൽ അക്വഡക്ടിന്റെ കൈവരികൾ തകർന്നത്  അപകടഭീഷണി ഉയർത്തുന്നു. ചാലിയക്കര ആറിന് കുറുകെ 50 അടിയോളം  ഉയരത്തിലെ കൂറ്റൻ കോൺക്രീറ്റ് തൂണുകളിൽ 40 വർഷം മുമ്പ് കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാൽ കടന്നുപോകുന്നതിനാണ് അക്വഡക്ട് നിർമ്മിച്ചത്.ഇവിടെ നിന്നുള്ള ദൂരക്കാഴ്ചകൾ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. ഇവിടെ കൈവരികളും കോൺക്രീറ്റ് ഉപരിതലവും തകർന്ന നിലയിലാണ്. നാലു പതിറ്റാണ്ടായിട്ടും അറ്റകുറ്റപ്പണിക്ക് കെ ഐ പി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. കൊല്ലം ,പത്തനംതിട്ട , ആലപ്പുഴ ജില്ലകളുടെ നിശ്ചിത കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ളകനാലാണിത്.ശുദ്ധമായ വായു ശ്വസിച്ചുകൊണ്ട് അല്പസമയം ചിലവഴിക്കാൻ നേരത്തെ പല ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിൽ യുവാക്കൾ എത്തിയിരുന്നു. തുടർന്ന് ഇത് സാമൂഹ്യ വിരുദ്ധരുടെ കൂട്ടായ്മയായി മാറിയതോടെ നാട്ടുകാർക്ക് ശല്യവുമായി. തെന്മല ഗ്രാമ പഞ്ചായത്തിൽപ്പെട്ടതാണ് ഈ ഭാഗം . അക്വഡക്ട് അറ്റകുറ്റപ്പണി നടത്തി സൗന്ദര്യവൽക്കരണം യാഥാർഥ്യമാക്കിയാൽ ഇവിടം ഒരു മിനി വിനോദ സഞ്ചാര കേന്ദ്രമാക്കാനും സാധിക്കും. റബ്ബർ എസ്റ്റേറ്റുകളുടെയും വന അതിർത്തി ഭാഗങ്ങളും ആയതിനാൽ ഫാം ടൂറിസം പദ്ധതിയുമായി ഈ മേഖലയെ ഉൾപ്പെടുത്തുന്നതിനും സാധിക്കും. പൊതുജന പങ്കാളിത്തമുള്ള സംരംഭത്തിനും സാധ്യതയുണ്ട്.

About VOP

0 comments:

Post a Comment

Powered by Blogger.