advertise here  Call : 9072780374

തെന്മല പരപ്പാർ ഡാമിൽ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ കുറവ്.

തെന്മല പരപ്പാർ ഡാമിൽ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ കുറവ്.
.....................................

പുനലൂർ : കാലവർഷം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും തെന്മല പരപ്പാർ ഡാമിൽ ജലനിരപ്പ് ഉയരുന്നില്ല. കഴിഞ്ഞ വർഷത്തേക്കാൾ ജലനിരപ്പ് രണ്ട് മീറ്റർ കുറവാണ്.95.5 2 ആണ് ഇന്നത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇത് 97 മീറ്ററായിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനാലാണ് മൂന്ന് നദികളിൽ നിന്നും കൂടുതൽ ജലം ജലസംഭരണിയിലേക്ക് എത്താത്തത്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി വരെയുള്ള ഭാഗമാണ് തെന്മല ഡാമിന്റെ വൃഷ്ടിപ്രദേശം.2018 ൽ പ്രളയ സമയത്ത് ഓഗസ്റ്റ് 15 മുതൽ 20 വരെയാണ് ഡാമിൽ  ക്രമാതീതമായി ജലനിരപ്പ് ഉയർന്നത്. അന്ന് മൂന്ന് ഷട്ടറുകളും കൂടുതൽ ഉയരത്തിൽ തുറന്നു വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു. അന്ന് പുനലൂർ പട്ടണത്തിലേത് അടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം കേരളത്തിലെ ഡാമുകളിൽ പരമാവധി സംഭരണ ശേഷി വരെ വെള്ളം ശേഖരിക്കാതെ നിയന്ത്രിത അളവിൽ  ഒഴുക്കാൻ അന്ന്  തീരുമാനിച്ചിരുന്നു.
ഇപ്പോൾ ഏഴര മെഗാ വാട്ടിന്റെ ഒരു ജനറേറ്റർ ഉപയോഗിച്ച് മാത്രമാണ് വൈദ്യുതോൽപാദനം നടക്കുന്നത്. നേരത്തെ 15 മെഗാവാട്ടിന്റെ 2 ജനറേറ്ററായിരുന്നു പ്രവർത്തിച്ചിരുന്നത്. വൈദ്യുതോൽപ്പാദനത്തിനായി ഡിസ് പേഴ്സറി വാൽവ് വഴി ഡാമിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ചെറുകിട ജലവാഹിനീ വ്യൂഹ പദ്ധതിയായ (മൈനർ കൺവയൻസ് സിസ്റ്റം) കല്ലട ജലസേചനപദ്ധതിയുടെ ഇടതു-വലതു കര കനാലുകളിലൂടെയു ഉള്ള ജലവിതരണം ഒരുമാസമായി നിർത്തി വച്ചിരിക്കുകയാണ്. ഇപ്പോൾ ഡാമിൽ നിന്ന് വരുന്ന ജലം പൂർണ്ണമായും കല്ലടയാറ്റിലേക്കാണ് ഒഴുകുന്നത്.

About VOP

0 comments:

Post a Comment

Powered by Blogger.