പുനലൂർ
ചെമ്മന്തൂരിൽ മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന്
അത്യാധുനികസൗകര്യങ്ങളോടെയുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ പണികൾ പുനരാരംഭിച്ചു. ലോക്ക് ഡൗണിൽ പെട്ട് സ്റ്റേഡിയനിർമാണം ഇടയ്ക്ക് ഒന്നര മാസം മുടങ്ങിയിരുന്നു.പുനലൂർ നഗരസഭയാണ് സ്റ്റേഡിയം വികസനപദ്ധതിക്ക് രൂപം നൽകിയത്. നിലവിലെ കൗൺസിൽ കാലയളവിനുള്ളിൽ ഇൻഡോർ സ്റ്റേഡിയം കിഴക്കൻ മേഖലയുടെ കായിക മുന്നേറ്റത്തിനായി നാടിന് സമർപ്പിക്കും.ചെമ്മന്തൂരിലെ മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് നഗരസഭ പുതുതായി വാങ്ങിയ 80 സെന്റ് സ്ഥലത്ത് കിഫ്ബി ഫണ്ടിൽനിന്ന് അഞ്ചരക്കോടി രൂപവിനിയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഡിസൈനും നിർമാ മേൽനോട്ടവും വഹിക്കുന്നത് കിറ്റ്കോയാണ്. 40 മീറ്റർ നീളവും 25 മീറ്റർ വീതിയും 13 മീറ്റർ ഉയരവുമുള്ള ബിൽഡിങ് ആണ് ഇൻഡോർ സ്റ്റേഡിയത്തിന് വേണ്ടി ഒരുക്കുന്നത്. രണ്ട് ബാഡ്മിന്റൺ കോർട്ടും ഒരു വോളിബോൾ കോർട്ടും ഇതിനുള്ളിൽ ഒരുക്കം. ഒരേ സമയം മൂന്ന് കോർട്ടിലും മത്സരം നടത്താനാകും.. മത്സരം കാണുന്നതിന് നൂറിലധികം ആൾക്കാർക്ക് ഇരിക്കുവാനുള്ള സംവിധാനമുണ്ട്. ബാഡ്മിന്റൺ ഫെഡറേഷൻ അംഗീകരിച്ചിട്ടുള്ള ആധുനിക സംവിധാനമായ നേപ്പിൾ വുഡ് ഫ്ലോറിങ് ആണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് ആവശ്യമുള്ള വെള്ളം സംഭരിക്കാൻ മൂന്നു ലക്ഷം
ലിറ്റർ സംഭര ശേഷിയുള്ള ടാങ്ക് നിർമിച്ചു . സ്റ്റേഡിയത്തിനു സമീപം വാഹന പാർക്കിങ്ങിനും | സ്ഥലമൊരുക്കും., ഓഫീസ്, കായിക താരങ്ങൾക്ക് വസ്ത്രം മാറുന്നതിനും, വിശ്രമിക്കുന്നതിനും സ്ഥലം സജ്ജമാക്കും.
0 comments:
Post a Comment