advertise here  Call : 9072780374

അഞ്ചൽ - പുനലൂർ റൂട്ടിൽ മലയോര ഹൈവേയുടെ ഭാഗമായ അടുക്കള മൂലയിൽ വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് റോഡ് ഒന്നര മീറ്റർ ഉയർത്തി പുനർനിർമ്മിച്ചു

പുനലൂർ : അഞ്ചൽ - പുനലൂർ റൂട്ടിൽ മലയോര ഹൈവേയുടെ ഭാഗമായ  അടുക്കള മൂലയിൽ വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് റോഡ് ഒന്നര മീറ്റർ ഉയർത്തി പുനർനിർമ്മിച്ചു.
കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്  അടുക്കള മൂല ഭാഗത്ത് സംസ്ഥാന ഹൈവേയിൽ വെള്ളം കയറുകയും ദിവസങ്ങളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. തൊളിക്കോട് ജംക് ഷൻ വരെ വെള്ളം കയറിയ സംഭവവുമുണ്ടായി.കരവാളൂർ തോടും വെഞ്ചേമ്പ്, മാത്ര ഭാഗങ്ങളിൽ നിന്നും എത്തുന്ന പ്രധാന തോടും സംഗമിച്ച് കല്ലടയാറ്റിലേക്ക് പോകുന്നത് അടുക്കള മൂല ഭാഗത്ത് വച്ചാണ് . ഇവിടെ റോഡിലേക്ക് വെള്ളം കയറാത്ത രീതിയിൽ ശാസ്ത്രീയമായി കലുങ്കും നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ വെള്ളപ്പൊക്കം മൂലം ഗതാഗത സ്തംഭനം ഉണ്ടാകാതിരിക്കാനുള്ള മുർ കരുതലാണിത്. കൊടും വളവായതിനാൽ ഇവിടെ അപകട സാധ്യതയുള്ള ഭാഗമാണ്.

About VOP

1 comments:

  1. The highway work on progressive way. Still lot of curves, tree cut to be straight out.When the road safety concern, those trees must be cleared for smooth traveling. There are few
    environmental issues created with intentions. Human life, traveling safety more important.

    ReplyDelete

Powered by Blogger.