കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ കൊല്ലം ഗവൺമെൻറ് മെഡിക്കൽകോളജിൽ ചികിത്സയിലുള്ള 68 വയസ്സുകാരന് പോലീസിന്റെ സഹായത്തോടെ അതിവേഗം ജീവൻരക്ഷാമരുന്ന് എത്തിച്ചുനൽകി.
റെസ്പിറേറ്ററി ICU വിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന മയ്യനാട് സ്വദേശിക്കാണ് ജീവൻരക്ഷാ ഇൻജക്ഷൻ അടിയന്തരമായി നൽകേണ്ടിവന്നത്. ഡി.എം.ഒ. ഓഫീസ് അറിയിച്ചതിനെ തുടർന്ന് കൊല്ലം സിറ്റിപോലീസ് കമ്മീഷണറുടെ നേതൃത്വം നൽകിയ ഹൈവേ പോലീസ് സംഘം രണ്ടരമണിക്കൂറിനുള്ളിൽ എറണാകുളത്തുനിന്ന് മരുന്ന് പാരിപ്പള്ളിയിലെ കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ച് സൂപ്രണ്ടിന് കൈമാറി. മുപ്പത്തൊന്നായിരംരൂപ വിലയുള്ള ഇൻജക്ഷന്റെ 2 ഡോസാണ് വേണ്ടിയിരുന്നത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ ഹരികുമാർ ഉടൻതന്നെ 62,000 രൂപ അനുവദിച്ചു. ഡി.എം.ഒ., സിറ്റി പോലീസ് കമ്മീഷണർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് തുടങ്ങിയവരുടെ ഊർജ്ജിതമായ നടപടികളിലൂടെയാണ് രോഗിക്ക് അതിവേഗം മരുന്ന് എത്തിച്ച് നൽകാനായത്. മരുന്ന് സൗജന്യമായാണ് രോഗിക്ക് നൽകുക. മുൻപ് സംസ്ഥാനത്ത് മൂന്ന് മെഡിക്കൽ കോളേജുകളിലാണ്
ഈ മരുന്ന് ഉപയോഗിക്കേണ്ടി വന്നിട്ടുള്ളത്.
Report : Sathyaraj

0 comments:
Post a Comment