കോട്ടയം: ജില്ലയിലെ പ്രധാന വിനോദഞ്ചാര കേന്ദ്രമായ ഇല്ലിക്കക്കല്ലിന് സമീപം കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞ ദിവസം കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.മാന്നാനം വേലംകുളം നാലങ്കൽ ഷാജിയുടെ മകൻ അനന്തു (20)വിന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ സുഹൃത്തുക്കൾക്കൊപ്പമാണ് അനന്തു വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയത്.ശക്തമായ ഒഴുക്കിനെ തുടർന്ന് യുവാവ് അപകടത്തിൽപ്പെടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വൈകിട്ട് തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും ശക്തമായ ഒഴുക്ക് മൂലം രക്ഷാദൗത്യം ദുഷ്കരമായിരുന്നു.രാത്രിയോടെ കയത്തിന് താഴ്വാരത്തായി വലകെട്ടിയ ശേഷം രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ഇന്ന് രാവിലെയോടെ വീണ്ടും ആരംഭിച്ചപ്പോഴാണ് അനന്തുവിന്‍റെ മൃതദേഹം കണ്ടെടുത്തത്. കുമരകം എസ്.എന്‍. കോളജ് ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിയാണ് അനന്തു. മാതാവ് ലത.
Report : Manoj p natesan
Report : Manoj p natesan
0 comments:
Post a Comment