advertise here  Call : 9072780374

news

തെക്കന്‍ കേരളത്തില്‍ കനത്ത മഴ.

തെക്കന്‍ കേരളത്തില്‍ കനത്ത മഴ. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. വരുന്ന മൂന്ന് മണിക്കൂര്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.

മലയോര മേഖലകളിൽ  ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്.റിപ്പോർട്ട് :മനോജ് നടേശൻ (www.people24x7.com)

About VOP

0 comments:

Post a Comment

Powered by Blogger.