കോവിഡ് ബാധിച്ചു റിയാദിൽ
അഞ്ചൽ സ്വദേശി മരിച്ചു..
കോവിഡ് ബാധിച്ച് റിയാദിൽ ചികിത്സയിലായിരുന്ന അഞ്ചൽ സ്വദേശി മരിച്ചു. അഞ്ചൽ ഇടമുളക്കൽ ആതിര ഭവനിൽ മധുസൂദനൻ പിള്ള (61) ആണ് മരിച്ചത്.
പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഈ മാസം മൂന്നിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെൻ്റിലേറ്ററിലുമായിരുന്നു. ശനിയാഴ്ച്ച രാത്രി എട്ടിനാണ് മരണം സംഭവിച്ചത്. അഞ്ച് വർഷമായി സൗദിയിൽ സി.സി.സി എന്ന കമ്പനിയിൽ ഡ്രൈവിങ്ങ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: രമ മണി. മകൾ: ആതിര. മരുമകൻ: വിഷ്ണു. മാതാവ്: പത്മാക്ഷിയമ്മ. സഹോദരങ്ങൾ: പ്രഭാകുമാർ, വരദരാജൻ, പത്മരാജൻ പിള്ള, ജലജകുമാരി.

0 comments:
Post a Comment