10000 രൂപയ്ക്ക് പാമ്പിനെ വാങ്ങി,ഉത്രയെ കൊത്തിച്ചത് സൂരജ് തന്നെ...!!!
അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം ഭർത്താവ് സൂരജ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയെന്ന വിവരം പുറത്തു വന്നു. സൂരജിനെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അയ്യായിരം രൂപാവീതം കൊടുത്താണ് സൂരജ് അണലിയെയും മൂർഖനെയും വാങ്ങിയത്. രണ്ടുതവണയായാണ് അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ സൂരജിന്റെ ഭാര്യ ഉത്രയെ(25) പാമ്പ് കൊത്തിയത്. ഈ മാസം ആറാം തീയതി രാത്രിയിലാണ് കുപ്പിയിലാക്കി ബാഗിൽ കരുതിയിരുന്ന മൂർഖൻ പാമ്പിനെ തങ്ങളുടെ കിടപ്പ് മുറിയിൽ സൂരജ് തുറന്നുവിട്ടത്. മൂർഖൻ ഉത്തരയെ രണ്ടുതവണ ആഞ്ഞുകൊത്തുമ്പോൾ സൂരജ് നോക്കി നിൽക്കുകയായിരുന്നു. പിന്നീട് പാമ്പിനെ കുപ്പിയിലാക്കാനുള്ള ശ്രമം നടത്തവെ സൂരജിനെ കൊത്താനായി പാമ്പ് തിരിഞ്ഞു. പിന്നീട് ശ്രമം ഉപേക്ഷിച്ച് കട്ടിലിൽത്തന്നെ ഉറങ്ങാതെ ഇരുന്ന് നേരംവെളുപ്പിച്ചു.
രാവിലെ വീട്ടുകാരെ വിളിച്ചുവരുത്തി ഉത്രയെ പാമ്പ് കടിച്ചതായി അറിയിക്കുകയും മുറിയ്ക്കുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. താൻതന്നെയാണ് പാമ്പിനെ കൊണ്ടിട്ട് കടിപ്പിച്ചതെന്നും പിന്നീട് അടിച്ചുകൊന്നതെന്നും സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പാമ്പിന് വീട്ടുപറമ്പിൽ കുഴിച്ചിട്ടത് പൊലീസ് മാന്തിയെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. ചാത്തന്നൂർ സ്വദേശിയായ പാമ്പ് പിടിത്തക്കാരിൽ നിന്നാണ് സൂരജ് പാമ്പുകളെ വിലയ്ക്ക് വാങ്ങിയത്.
കൊലപാതകത്തിന് വേണ്ടിയാണ് പാമ്പിനെ വാങ്ങിയതെന്ന് പാമ്പ് പിടുത്തക്കാർ അറിഞ്ഞിരുന്നില്ല. വാർത്തകളിൽ ഈ വിഷയം വന്നതോട് ഇവർതന്നെ പൊലീസിനോട് പാമ്പിനെ വിറ്റകാര്യം വെളിപ്പെടുത്തി റൂറൽ എസ്.പി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. വിശ്വനാഥൻ-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് ഉത്ര. ധ്രുവ് ഏക മകനാണ്. റിപ്പോർട്ട് :മനോജ് നടേശൻ (www.people24x7.com)

0 comments:
Post a Comment