advertise here  Call : 9072780374

Local

റിയാദിൽ പുനലൂർ സ്വദേശി പനി ബാധിച്ചു മരിച്ചു

2 വർഷമായി സൗദിയിലെ റിയാദിൽ ജോലി ചെയ്തു വന്നിരുന്ന പ്രവാസിയായ പുനലൂർ ഇളമ്പൽ വൈജയന്തി ഭവനിൽ വിജയകുമാർ (ബിജു 52 ) മരണപ്പെട്ടതായി  ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. ഒരാഴ്ചയായി പനി ബാധിതനായ വിജയകുമാർ അവിടുത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ റെസ്റ്റ് എടുക്കാനുള്ള നിർദേശത്തിൽ കഴിയവേയാണ് വ്യാഴാഴ്ച പുലർച്ചെ രോഗം മൂർച്ചിച്ചത്. പരിശോധനയിൽ നുമോണിയ കണ്ടെത്തിയിരുന്നു.ഇതിനിടെ  വൈകിട്ടോടെ ഹൃദയസ്തംഭനം വന്നതോടെ മരണം സംഭവിക്കുകയായിരുന്നതായിട്ടാണ് ബന്ധുക്കളെ കമ്പനി അധികൃതർ അറിയിച്ചത്. ഭാര്യ ശ്രീജ. മക്കൾ : മീനാക്ഷി , കണ്ണൻ. അമ്മ സരസമ്മ.

About VOP

0 comments:

Post a Comment

Powered by Blogger.