advertise here  Call : 9072780374

Local

തരിശു ഭൂമി കൃഷി യോഗ്യമാക്കുക ലക്ഷ്യം: മന്ത്രി അഡ്വ. കെ. രാജു

തരിശു ഭൂമി കൃഷി യോഗ്യമാക്കുക ലക്ഷ്യം: മന്ത്രി അഡ്വ. കെ. രാജു
തരിശു കിടക്കുന്ന ഭൂമി കണ്ടെത്തി പൂര്‍ണമായും കൃഷി യോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന്  ജില്ലയുടെ ചുമതലയുള്ള   വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കോന്നി എംഎല്‍എ ജനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗ്രീന്‍ കോന്നി പദ്ധതി കോന്നി ഡിഎഫ്ഒ ഓഫീസ് പരിസരത്തെ തരിശുനിലത്ത് കപ്പ നട്ട് ഉദ്ഘാടനം ചെയ്ത ശേഷം  സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കാര്‍ഷിക മേഖലയില്‍ ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ പദ്ധതി ആരംഭിച്ചത്.  ധാന്യങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യും. വിദൂര ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഭക്ഷ്യക്ഷാമം മുന്‍പില്‍ക്കണ്ട് പരമാവധി ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. നിയോജക മണ്ഡലമാകെ കൃഷി വ്യാപിപ്പിക്കുന്നതിനു വേണ്ട വിപുലമായ പ്രവര്‍ത്തനങ്ങളാണ് ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതെന്നും  മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, കോന്നി ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ ലാല്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ., കോന്നി പഞ്ചായത്ത് പ്രസിഡന്റ് എം. രജനി, മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാ അധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് തിരുമേനി, ഫോറസ്റ്റ് ഓഫീസര്‍മാരായ സെലിന്‍ ജോസ്, ടി. ശരത്ചന്ദ്രന്‍, എസ്. ഫസലുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About VOP

0 comments:

Post a Comment

Powered by Blogger.