'പുനലൂർ: തമിഴ്നാട്ടിൽ കോവിഡ് വൈറസ് വ്യാപകമായ സാഹചര്യം കണക്കിലെടുത്തു സമീപത്ത് സ്ഥിതി ചെയ്യുന്ന പുനലൂർ താലൂക്ക് പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി കെ രാജു പറഞ്ഞു.കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചു പുനലൂർ പൊതുമരാമത്ത് വകുപ്പ് കോൺഫറൻസ് ഹാളിൽ ചേർന്ന താലൂക്കിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരു മന്ത്രി. താലൂക്കിലെ അയൽ സംസ്ഥാന തൊഴിലളികളുടെ കണക്കുകൾ എട്ക്കാൻ റവന്യൂ, സാമൂഹിക വകുപ്പുകളെ ചുമതപ്പെടുത്തി. ഇവർക്കാവശ്യമായ ഭക്ഷണവും, ഭക്ഷ്യ കിറ്റുകളും നൽകണം.പുനലൂർ താലൂക്ക് കളിലെ ആശുപത്രികളിൽ മരുന്നുകളുടെ കുറവ് ഉണ്ടെന്ന് മനസിലാക്കിയ മന്ത്രി അടിയന്തിരമായി മെഡിസിനുകൾ എത്തിക്കാൻ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ആർ ഷാഹിർഷയെ ചുമതപ്പെടുത്തി. നല്ല നിലയിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്ന പുനലൂർ താലൂക്കിൽ ജനങ്ങൾ ശക്തമായ സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി അറിയിച്ചു. പുനലൂർ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൻ, പുനലൂർ ആർ ഡി ഒ ബി ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജ്ഞു സുരേഷ്, പഞ്ചായത്ത് പ്രസിഡൻറ് മാരായ വി രാജൻ, മിനി, ആർ ലൈലജ, രവിന്ദ്രനാഥ്, പുനലൂർ ഡിവൈ എസ് പി അനിൽദാസ് ,ഡി എഫ് ഓ മാരായ സുനിൽ ബാബു, ഷാനവാസ്, തഹസിൽദാർ ജി.നിർമ്മൽകുമാർ, വെഹിക്കിൾ ഇൻസ്പെക്ടർ ബി അജി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോയോഗസ്ഥരും, ജന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
Home / Uncategories / തമിഴ്നാട്ടിൽ കോവിഡ് വൈറസ് വ്യാപകമായ സാഹചര്യം കണക്കിലെടുത്തു സമീപത്ത് സ്ഥിതി ചെയ്യുന്ന പുനലൂർ താലൂക്ക് പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി കെ രാജു
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment